This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡേലി സിറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡേലി സിറ്റി
ഉമഹ്യ ഇശ്യ
പശ്ചിമ കാലിഫോര്‍ണിയയിലെ ഒരു നഗരം. സാന്‍ മതേവോ
(ടമി ങമലീേ) പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. പസിഫിക് സമുദ്രത്തില്‍നിന്നു 2 കി.മീ. കിഴക്കുമാറി സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് 10 കി.മീ. തെ.പടിഞ്ഞാറാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്കോയുടെ ഉപനഗരമായാണ് വികാസം
പ്രാപിച്ചത്.
കാലിഫോര്‍ണിയയിലെ ഒരു ജനവാസകേന്ദ്രമാണ് ഡേലി സിറ്റി. സാന്‍ഫ്രാന്‍സിസ്കോ നഗരത്തിനു തെ. നിന്നാരംഭിക്കു ന്നതും സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിന്റെ തീരത്തായി വ്യാപിച്ചി രിക്കുന്നതുമായ തുടര്‍ച്ചയായ ഒരു ജനവാസ കേന്ദ്രത്തിന്റെ ഭാഗ മാണ് ഈ നഗരം. ട്രക്കുകള്‍, ഇരുമ്പ്-അലൂമിനിയം സാമഗ്രികള്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.
1769-ല്‍ ഗാസ്പര്‍ ദി പോര്ടോല(ഏമുലൃ റല ജീൃീഹമ)യുടെ നേതൃത്വത്തിലുള്ള പര്യവേക്ഷക സംഘം ഈ പ്രദേശം കണ്ടെത്തി. ലോവര്‍ കാലിഫോര്‍ണിയയിലെ സ്പാനിഷ് ഗവര്‍ണറായിരുന്നു ഇദ്ദേഹം. സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടല്‍ കണ്ടെത്തിയതും ഗാസ്പര്‍ തന്നെയാണ്. 1911-ല്‍ യൂണിയന് അംഗത്വം നേടിയ ഡേലി സിറ്റിയുടെ ഭരണാധികാരം സിറ്റി മാനേജരിലും കൌണ്സിലിലും നിക്ഷിപ്തമായിരിക്കുന്നു.