This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെഹ്മെല്‍, റിച്ചാര്‍ഡ് (1863 - 1920)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെഹ്മെല്‍, റിച്ചാര്‍ഡ് (1863 - 1920)
ഉലവാലഹ, ഞശരവമൃറ
ജര്‍മന്‍ കവിയും നാടകകൃത്തും. 1863-ല്‍ വെന്‍ഡിഷ് ഹെംസ് ഡോര്‍ഫില്‍ ജനിച്ചു. ബര്‍ലിനിലും ലീപ്സിഗിലും ശാസ്ത്രപഠനം നടത്തിയതിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. 1895 -നു ശേഷം സാഹിത്യത്തിലായിരുന്നു ശ്രദ്ധ മുഴുവന്‍. ബര്‍ലിനില്‍ സ്ട്രിന്‍ഡ് ബെര്‍ഗ്, ഹോള്‍സ്, ഹാര്‍ട്ടില്‍ബെന്‍ തുടങ്ങിയ സാഹി ത്യകാരന്മാരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത് ഡെഹ് മെലില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. നീഷേയുടെ സ്വാധീ നവും ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രകടമാവുന്നു. 1914-ല്‍ സൈ നിക സേവനത്തിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.
എര്‍ലോസുംഗന്‍ (1891), വീബ് ഉണ്‍ഡ് വെല്‍റ്റ് (1896), ഡീ വെര്‍വാണ്‍ഡ് ലംഗന്‍ ഡെര്‍വീനസ് (1907), ഷോണ്‍ വൈല്‍ഡ് വെല്‍റ്റ് (1913) എന്നിവ റിച്ചാര്‍ഡ് ഡെഹ്മെല്‍ രചിച്ച കഥാസമാഹാ രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ആബര്‍ ഡീ ലീഞ്ച് (1893), ലെ ബെന്‍സ് ബ്ളാറ്റര്‍ (1895) എന്നീ സമാഹാരങ്ങളില്‍ കവിതകള്‍ക്കു പുറമേ ഏതാനും കഥകള്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വെയ് മെന്‍ഷെന്‍ (1903) എന്ന മഹാകാവ്യമാണ് ഇദ്ദേഹത്തിന്റെ 'മാസ്റ്റര്‍ പീസ്' ആയി കരുതപ്പെടുന്നത്. ഡെര്‍മിറ്റ്മെന്‍ഷ് (1895), മിഷെന്‍ മൈക്കേല്‍ (1911), ഡീ മെന്‍ഷെന്‍ ഫ്രൂണ്‍ഡ് (1917), ഡീ ഗോട്ടര്‍ ഫാമിലി (1921) തുടങ്ങിയ നിരവധി നാടകങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തില്‍പ്പെടുന്നു. ഡെഹ്മെലിന്റെ ആത്മകഥ മെയ്ന്‍ ലെബെന്‍ എന്ന പേരില്‍ മരണാനന്തരം 1922-ല്‍ പുറത്തു വന്നു. ഇദ്ദേഹത്തിന്റെ കൃതികളുടെ സമാഹാരം ഗെസാമെല്‍റ്റ് വെര്‍കെ എന്ന പേരില്‍ 1906-09 കാലഘട്ടത്തില്‍ 10 വാല്യമായി പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. ഡെഹ്മെല്‍ പലപ്പോഴായി എഴുതിയ കത്തുകള്‍ (ഔസ്ഗെവാല്‍റ്റ് ബ്രീഫെ, രണ്ടുവാല്യം, 1922-23) സാഹിത്യകുതുകികള്‍ക്ക് വളരെ കൌതുകം ഉളവാക്കുന്നവയാണ്.
1920-ല്‍ ബ്ളാങ്കനെസില്‍ ഇദ്ദേഹം അന്തരിച്ചു.