This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെല്‍റ്റാ രശ്മി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 23 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡെല്‍റ്റാ രശ്മി

ഉലഹമേ ൃമ്യ


അയോണീകൃതമാകുന്ന പരമാണുക്കളില്‍ നിന്ന് ഉത്സര്‍ജിക്കപ്പെ ടുന്ന അത്യൂര്‍ജ ഇലക്ട്രോണുകള്‍. ബ്രിട്ടിഷ് ഭൌതിക ശാസ്ത്ര ജ്ഞനായ ജെ.ജെ. തോംസണ്‍ ആണ് ഈ ശാസ്ത്രനാമത്തിന്റെ ഉപജ്ഞാതാവ്. ഡെല്‍റ്റാ ഇലക്ട്രോണുകള്‍ എന്നും ഇവ അറിയ പ്പെടുന്നു.


ആല്‍ഫാ കണം, ദ്രുത വേഗ ഇലക്ട്രോണ്‍ തുടങ്ങിയ ചാര്‍ജിത കണങ്ങളാണ് അയോണീകരണം സൃഷ്ടിക്കാന്‍ സാധാരണയായി ഉപയോഗപ്പെടുത്താറുള്ളത്. ഇത്തരം അയോണീകരണത്തിലൂടെ രൂപപ്പെടുന്ന ഇലക്ട്രോണുകള്‍ പൊതുവേ ഊര്‍ജം കുറഞ്ഞവ യായിരിക്കും. അവയ്ക്ക് പദാര്‍ഥത്തിലെ ഇതര പരമാണുക്കളെ അയോണീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ചാര്‍ജിത കണവു മായി ഏകദേശം നേര്‍ക്കുനേര്‍ കൂട്ടിമുട്ടുന്ന ഇലക്ട്രോണുകള്‍ വളരെ വര്‍ധിച്ച ഊര്‍ജത്തോടെ ദിശ മാറി ചരിക്കുന്നു. പ്രസ്തുത ഇലക്ട്രോണുകള്‍ക്ക് അവയുടെ സഞ്ചാരപഥത്തിലുള്ള ഏതാനും പരമാണുക്കളെ അയോണ്‍ രൂപത്തില്‍ വിഘടിപ്പിക്കാനുള്ള ശക്തി യുണ്ട്. ഇത്തരത്തില്‍ ദ്വിതീയ അയോണീകരണത്തിലൂടെ ഉത്സര്‍ജിക്കപ്പെടുന്ന ഡെല്‍റ്റാ ഇലക്ട്രോണിന്റെ പൊട്ടന്‍ഷ്യല്‍ ഊര്‍ജം (ുീലിേശേമഹ ലിലൃഴ്യ) അയോണീകരണ പൊട്ടന്‍ഷ്യല്‍ ഊര്‍ജത്തെ അപേക്ഷിച്ച് വളരെ കൂടിയതായിരിക്കും. ക്ളൌഡ് ചേംബര്‍ (രഹീൌറ രവമായലൃ), ഫൊട്ടോഗ്രാഫിക് എമല്‍ഷന്‍ (ുവീീഴൃമുവശര ലാൌഹശീിെ) തുടങ്ങിയ സംവിധാനങ്ങള്‍ വഴി തയ്യാറാക്കപ്പെടുന്ന ചിത്രങ്ങളില്‍ ചാര്‍ജിത കണങ്ങളുടെ സഞ്ചാരപഥം കനമേറിയ രേഖകളായിട്ടാണ് കാണപ്പെടുന്നത്. ഈ രേഖകള്‍ക്കു ചുറ്റിലുമായി പുകമറ പോലെ കാണുന്ന നേര്‍ത്ത രേഖകള്‍ ഡെല്‍റ്റാ ഇലക്ട്രോണുകളില്‍ നിന്നും രൂപം കൊണ്ടവയാണ്.


കോസ്മിക് വികിരണം (രീാശര ൃമറശമശീിേ), ഉച്ച-പ്രവേഗ കണികാ ത്വരിത്രങ്ങള്‍ (വശഴവ ്ലഹീരശ്യ ുമൃശേരഹല മരരലഹലൃമീൃ) എന്നിവ ഉപയോഗിച്ച് ഊര്‍ജം കൂടിയ കണങ്ങളില്‍ നടത്തുന്ന പഠനങ്ങളില്‍ കണങ്ങളുടെ ചാര്‍ജിന്റെ മൂല്യം തിട്ടപ്പെടുത്താന്‍ അവയില്‍ സൃഷ്ടിക്കപ്പെടുന്ന ഡെല്‍റ്റാ ഇലക്ട്രോണുകള്‍ പ്രയോജനപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍