This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനവരാഘവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:14, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിനവരാഘവം

ക്ഷീരസ്വാമി എന്ന കവി എഴുതിയിട്ടുള്ളതായി കരുതപ്പെടുന്ന സംസ്കൃതനാടകം. അഭിനവഗുപ്തന്‍ എന്ന കാശ്മീരി പണ്ഡിതന്റെ ഗുരുവായ ഭട്ടേന്ദുരാജന്റെ മറ്റൊരു ശിഷ്യനായിരുന്നു ക്ഷീരസ്വാമി. ഇദ്ദേഹം എ.ഡി. 10-11 ശ.-ങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നതായി ഊഹിക്കപ്പെടുന്നു. രാമചന്ദ്രന്‍, ഗുണചന്ദ്രന്‍ എന്ന രണ്ട് പണ്ഡിത സഹോദരന്മാര്‍ സംയുക്തമായി രചിച്ച നാട്യദര്‍പ്പണം എന്ന നാടകശാസ്ത്രഗ്രന്ഥത്തില്‍ അഭിനവരാഘവത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ടെന്നതാണ് ഇങ്ങനെയൊരു കൃതിയെക്കുറിച്ചുള്ള അറിവിന്റെ മുഖ്യനിദാനം. അഭിനവരാഘവം ഇന്ന് ലഭ്യമല്ല.

അമരകോശത്തിനും (അമരകോശഘടന) പാണിനീസൂത്രങ്ങള്‍ക്കും (പാണിനീയധാതുപാഠം) വ്യാഖ്യാനങ്ങളും, അവ്യയവൃത്തി, നിപാതാവ്യയോപസര്‍ഗം, ക്ഷീരതരംഗിണി എന്നീ വ്യാകരണശാസ്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള ക്ഷീരസ്വാമി തന്നെയാണോ അഭിനവരാഘവത്തിന്റെയും കര്‍ത്താവ് എന്ന കാര്യത്തില്‍ പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍