This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപന്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപന്യാസം

സംഗീതത്തില്‍ രാഗശില്പങ്ങളുടെ അന്ത്യസ്വരങ്ങള്‍ക്ക് പൊതുവേ ഉള്ള പേര്. യുക്തമായ സ്വരങ്ങളുടെ അടുക്കുകളാണ് രാഗവിസ്താരം. രാഗശില്പങ്ങളുടെ വൈശിഷ്ട്യം സ്വരങ്ങളുടെ സംയോജനക്രമത്തെ ആശ്രയിച്ചിരിക്കും. രാഗവിസ്താരത്തിന്റെ ഭദ്രതയ്ക്ക് രൂപശില്പഭംഗി വേണം. ആ ഭംഗിക്ക് ശില്പങ്ങളുടെ ആദിമധ്യാന്തങ്ങള്‍ പ്രധാനമാണ്. ഓരോ രാഗങ്ങളിലും അതിനു പ്രത്യേകമായുള്ള സ്വരങ്ങളില്‍ മാത്രമേ ആലാപനം അവസാനിപ്പിക്കുവാന്‍ പാടുള്ളു. മറിച്ചായാല്‍ രാഗച്ഛായയ്ക്ക് ഭംഗം സംഭവിക്കും. അതുകൊണ്ട് അപന്യാസം രാഗങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഭാഗമാണ്.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍