This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമരസേനപ്രിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമരസേനപ്രിയ
അറുപതാമത്തെ മേളരാഗമായ നീതിമതിയുടെ ഒരു ജന്യരാഗം.
ആരോഹണം : സ രി പ മ നി സ.
അവരോഹണം : സ നി പ മ രി ഗ രി സ.
സംഗീതവിദ്വാന്‍ ടി. ലക്ഷ്മണന്‍പിള്ള(1864-1960)യുടെ സൃഷ്ടിയാണ് ഈ രാഗം. ഇദ്ദേഹം നിര്‍മിച്ചിട്ടുള്ള ഒരു ഗാനമല്ലാതെ വേറെ ഗാനങ്ങളൊന്നും ഈ രാഗത്തില്‍ ഉള്ളതായി അറിവില്ല. അമേരിക്കന്‍ ദാര്‍ശനികനായ റാല്‍ഫ് വാള്‍ഡോ എമേഴ്സണ്‍ (1703-84)ന്റെ നേര്‍ക്ക് ലക്ഷ്മണന്‍പിള്ളയ്ക്കുണ്ടായിരുന്ന മതിപ്പും ആദരവും നിമിത്തം ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥമാണ് ഈ രാഗത്തിന് 'അമരസേനപ്രിയ' എന്നു പേരിട്ടത്. 'എമേഴ്സണ്‍' എന്നതിന്റെ തത്ഭവമായിട്ടാണ് അമരസേന എന്നു പ്രയോഗിച്ചിരിക്കുന്നത്.
(വി.എസ്. നമ്പൂതിരിപ്പാട്)