This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിനവരാഗമഞ്ജരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഭിനവരാഗമഞ്ജരി
സംഗീതഗവേഷകനായ ഭട്ട്ഖാണ്ഡെ (1860-1936) രചിച്ച സംഗീതശാസ്ത്രസംബന്ധിയായ ഒരു ലക്ഷണഗ്രന്ഥം. ദാക്ഷിണാത്യൌത്തരാഹസംഗീതധാരകളെക്കുറിച്ച് അസാമാന്യപരിജ്ഞാനം നേടിയിരുന്ന ഇദ്ദേഹം രണ്ടു സമ്പ്രദായങ്ങളിലെയും രാഗപ്രവാഹങ്ങളെ താരതമ്യപ്പെടുത്തി പരിശോധിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ദാക്ഷിണാത്യസംഗീതത്തില്‍ നിലവിലുള്ള ജന്യജനകരാഗപദ്ധതിയുടെ സുന്ദരാംശങ്ങളെ ഇദ്ദേഹം ഇതില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ആ പദ്ധതിയെ ഔത്തരാഹസംഗീതരാഗപദ്ധതിയുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എഴുപത്തിരണ്ടു കര്‍ത്താരാഗങ്ങളില്‍ നിന്നും പത്തെണ്ണം തിരഞ്ഞെടുത്ത് ഹിന്ദുസ്ഥാനിസംഗീതപദ്ധതി പ്രകാരമുള്ള പത്ത് ഥാട്ട് രാഗങ്ങളില്‍ ഒതുക്കിവയ്ക്കാനും ഭട്ട്ഖാണ്ഡെ ഇതില്‍ യത്നിച്ചിരിക്കുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)