This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമതേരസു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:33, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമതേരസു

Amateresu

അമതേരസുവിന്റെ ക്ഷേത്രം

ജപ്പാന്‍കാര്‍ ആരാധിക്കുന്ന സൂര്യദേവത. ദേവദമ്പതികളായ ഇസാനാഗിയുടെയും ഇസാനാമിയുടെയും പുത്രിയാണ് അമതേരസു. പിതാവിന്റെ ഇടത്തെ കണ്ണില്‍നിന്ന് അമതേരസുവും വലത്തെ കണ്ണില്‍നിന്ന് ത്സുകിയോമിയും മൂക്കില്‍ നിന്ന് സൂസാനോവോയും ജനിച്ചു എന്നാണ് ഒരു ഐതിഹ്യം. അമതേരസുവിന് തന്റെ സഹോദരനായ സൂസാനോവോയില്‍ ജനിച്ച എട്ടു പുത്രന്മാരില്‍ മൂത്തയാളാണ് ജപ്പാന്‍ രാജവംശത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കപ്പെടുന്നു. സ്വര്‍ഗത്തിന്റെ ആധിപത്യം അമതേരസുവിനും രാത്രിയുടെ ആധിപത്യം സഹോദരനായ ത്സുകിയോമിക്കും സമുദ്രത്തിന്റെ ആധിപത്യം മറ്റേ സഹോദരനായ സൂസാനോവോയ്ക്കും മാതാപിതാക്കള്‍ കല്പിച്ചുകൊടുത്തു. ഇവര്‍ മൂന്നുപേരില്‍ പ്രഥമസ്ഥാനം അമതേരസുവിനായിരുന്നു. ഇതില്‍ അതൃപ്തനായ സൂസാനോവോ സ്വര്‍ഗത്തില്‍ ചെന്ന് സഹോദരിയായ അമതേരസുവിനോട് കലഹിച്ചു. സൂസാനോവോ അതിനികൃഷ്ടമായ രീതിയില്‍ സഹോദരിയോട് പെരുമാറി. ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ സൂര്യദേവതയായ അമതേരസു ഒരു ഗുഹയ്ക്കകത്തു കയറി ഒളിച്ചിരുന്നു. അക്കാലമത്രയും സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് ലോകം അന്ധകാരമായിത്തീര്‍ന്നു. പരിഭ്രാന്തരായ മറ്റു ദൈവങ്ങള്‍ അവരെ ഗുഹയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതിന് പല വഴികളും പരീക്ഷിച്ചു നോക്കി ഒടുവില്‍ വിജയിച്ചു. സൂസാനോവോ സ്വര്‍ഗത്തില്‍നിന്ന് പുറംതള്ളപ്പെട്ടതോടെ അമതേരസു സമാധാനത്തോടെ സ്വര്‍ഗത്തില്‍ വീണ്ടും വാണു.

അമതേരസു ചൈനാക്കാരുടെ ഇടയില്‍ തെന്‍ഷോ-ദൈജിന്‍ എന്ന പേരില്‍ ആരാധിക്കപ്പെട്ടുവരുന്നു. ഈ ദേവതയുടെ പ്രധാനപ്പെട്ട ക്ഷേത്രം 'ഐസ്' എന്ന സ്ഥലത്താണ്. ബിംബത്തിന്റെ സ്ഥാനത്ത് ഒരു വിശുദ്ധ കണ്ണാടിയാണ് പ്രതിഷ്ഠ. ഈ കണ്ണാടി സൂര്യദേവതയായ അമതേരസു ഉപയോഗിച്ചിരുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഷിന്റോവംശത്തിന്റെ അനുയായികള്‍ ഈ കണ്ണാടിക്കു മുന്‍പില്‍ പ്രഭാതത്തിലും പ്രദോഷത്തിലും നമസ്ക്കരിക്കണമെന്നതാണ് നിയമം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B4%A4%E0%B5%87%E0%B4%B0%E0%B4%B8%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍