This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്രൂ, ജോകാപ്പിസ്ട്രാ നോദെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:11, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്രൂ, ജോകാപ്പിസ്ട്രാ നോദെ (1853 - 1927)

ബ്രസീലിയന്‍ ചരിത്രകാരന്‍. സിയാറയിലെ മാരങ്ക്വാപ്പയില്‍ (Maranguape) 1853 ഒ. 23-ന് ജനിച്ചു. ഇദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. 1875-നുശേഷം റയോഡിജനൈറോയില്‍ പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളിലും അവിടത്തെ നാഷനല്‍ ലൈബ്രറി സ്റ്റാഫംഗമായും സേവനം അനുഷ്ഠിച്ചു. കോളജിയോ ഡോം പെദ്രോ കക-ല്‍ ചരിത്ര പ്രൊഫസറായും (1883-1899) സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു പ്രഖ്യാപിത ചരിത്ര കൃതികളാണ് കാമിനോസ് ആന്റിഗോസ് ഇ ഒ പോവാമെന്റോ (Caminhos Antigos e o Povoamento - 1899), കാപിറ്റുലോസ് ദ ഹിസ്റ്റോറിയ കൊളോണിയല്‍ (capitulos de Historia Colonial - 1907) എന്നിവ. 1927 ആഗ. 13-ന് ഇദ്ദേഹം റയോഡിജനൈറോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍