This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാത്മവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:45, 4 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.62 (സംവാദം)

അനാത്മവാദം

ആത്മാവിന് ശാശ്വതമായ അസ്തിത്വമില്ലെന്നു വാദിക്കുന്ന ബുദ്ധമതസിദ്ധാന്തം. ബ്രാഹ്മണപരമ്പരയില്‍പ്പെട്ട ആസ്തിക്യദര്‍ശനമാകുന്നു ആത്മവാദം. അനാത്മവാദം ശ്രവണ പരമ്പരയില്‍പെട്ട ബൌദ്ധദര്‍ശനമാണ്. ഇതിന് പാലിഭാഷയില്‍ 'അനാത്താവാദം' എന്നു പറയുന്നു. നൈരാത്മ്യവാദം, പുദ്ഗളപ്രതിഷേധവാദം, പുദ്ഗളനൈരാത്മ്യവാദം, എന്നീ പര്യായങ്ങളും അനാത്മവാദത്തിനുണ്ട്. ആത്മാവിനെ നിഷേധിക്കുന്ന സിദ്ധാന്തം എന്നാണ് അനാത്മവാദം എന്ന പദത്തിന്റെ അര്‍ഥം.

ബുദ്ധന്റെ അനാത്മവാദത്തില്‍ ആത്മാവ് പരിപൂര്‍ണമായി തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. അതായത്, ആത്മാവിന്റെ അനസ്തിത്വം വിവക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നും ആകയാല്‍ ഇത് മുഴുത്ത ഭൌതികവാദമാണെന്നും ഒരു ധാരണയുണ്ട്. ആ ധാരണ ശരിയല്ല. ആത്മാവിനെക്കുറിച്ചുള്ള ശാശ്വതവാദം, ഉച്ഛേദവാദം എന്നീ പരസ്പരവിരുദ്ധങ്ങളായ സിദ്ധാന്തങ്ങള്‍ക്കിടയില്‍ ഒരു മധ്യമാര്‍ഗം അവലംബിക്കുകയാണ് അനാത്മവാദത്തിലുടെ ബുദ്ധന്‍ ചെയ്യുന്നത്. ആത്മാവ് നിത്യനും കൂടസ്തനും ചിരന്തനനും ഏകരൂപനും ആയിട്ടാണ് ശാശ്വതവാദികളുടെ സങ്കല്പമെങ്കില്‍ ആത്മാവ് ഇല്ല എന്നാണ് ഉച്ഛേദവാദികളുടെ നിലപാട്. ഉച്ഛേദവാദം തികച്ചും ആത്മവിനാശവാദം അഥവാ ഭൌതികവാദം തന്നെയാണ്. ഈ രണ്ടു വാദങ്ങളില്‍നിന്നും വ്യത്യസ്തമായ ബുദ്ധന്റെ അനാത്മവാദം 'അഭൌതികമായ നൈരാത്മ്യവാദം' ആണെന്നു പറയാം. ബുദ്ധന്‍ നിഷേധാത്മക രീതിയിലാണ് ആത്മാവിനെ വര്‍ണിച്ചിട്ടുള്ളത്. രൂപം (എീൃാ) ആത്മാവല്ല, സംവേദനം (ടലിമെശീിേ) ആത്മാവല്ല, സംജ്ഞ (ജലൃരലുശീിേ) ആത്മാവല്ല, സംസ്കാരം (ഇീിളീൃാമശീിേ) ആത്മാവല്ല, അവബോധം (ഇീിരെശീൌില) ആത്മാവല്ല എന്നാണ് ബുദ്ധന്‍ എടുത്തു പറയുന്നത്. ഇവിടെ നിഷേധിക്കപ്പെട്ട അഞ്ചു സംഗതികളാണ്, അഞ്ചു 'സ്കന്ധ'ങ്ങള്‍. ഇവ ആത്മാവല്ല എന്നു പറയുമ്പോള്‍ ആത്മാവ് സ്കന്ധത്തില്‍നിന്ന് ഭിന്നമായ ഒരു തത്ത്വമാണ് എന്ന് അര്‍ഥമാക്കാമെങ്കിലും ആത്മാവിന്റെ ഘടകങ്ങള്‍ ഈ സ്കന്ധങ്ങള്‍ തന്നെയാണുതാനും. അനാത്മവാദത്തിനു ബുദ്ധമതാനുയായികള്‍ പല വിഭാഗക്കാരും പലവിധ വ്യാഖ്യാനങ്ങള്‍ നല്കിയിട്ടുണ്ട്.

നിര്‍വാണലബ്ധിക്ക് അനാത്മവാദം അത്യന്തം സഹായകവും അനുപേക്ഷണീയവുമാണെന്ന് ബൌദ്ധന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പഞ്ചസ്കന്ധങ്ങള്‍ അനിത്യങ്ങളാകയാല്‍ അനര്‍ഥകാരികളാണ്. ആത്മാവുണ്ടെന്നു വിശ്വസിച്ചാല്‍, പഞ്ചസ്കന്ധങ്ങളെ ആത്മാവിന്റെ ഭാവങ്ങളായി കണക്കാക്കുകയും അവയോടു താദാത്മ്യം പ്രാപിക്കുകയും ചെയ്താല്‍, നിത്യമല്ലാത്ത ഇവയോട് നിസ്സംഗത്വം പാലിക്കാന്‍ പ്രയാസം നേരിടും. പൂര്‍ണമായ അനാസക്തിയില്ലാതെ മോക്ഷവും സാധ്യമല്ല. ആകയാല്‍, ബുദ്ധന്‍ ശാശ്വതവാദികളില്‍നിന്നും അകന്നു എങ്കിലും ഭൌതികവാദത്തിലേക്കു കടക്കാതെ മധ്യവര്‍ത്തിയായി നിന്നുകൊണ്ട് തന്റേതായ അനാത്മവാദം പ്രചരിപ്പിച്ചു. ശാശ്വതവാദികള്‍ മോക്ഷ പ്രാപ്തിക്കായി നടത്തിയിരുന്ന ഗോഹത്യയും അനുഷ്ഠിച്ചിരുന്ന അയിത്തം തുടങ്ങിയ അനാചാരങ്ങളും യുക്തിക്കും അന്തസ്സിനും നിരക്കാത്തതാണെന്ന് ബുദ്ധന്‍ വിശ്വസിച്ചിരുന്നു. സമുദായ മധ്യത്തില്‍ നടമാടിയിരുന്ന ഈ അനാചാരത്തിന് എതിരെ ഒരു ആയുധം എന്ന നിലയിലാണ് ബുദ്ധന്‍ തന്റെ അനാത്മവാദം അവതരിപ്പിച്ചത്.

2. ആത്മാവിനെ അപ്പാടെ നിഷേധിക്കുന്ന ഭൌതികവാദത്തിനും അനാത്മവാദം എന്നു പറയുന്നു. ഇത് ദേഹാത്മവാദം എന്നും അറിയപ്പെടുന്നു. ദേഹത്തില്‍ നിന്നു വ്യതിരിക്തമായി ആത്മാവുണ്ട് എന്ന തത്ത്വത്തെ ഈ അനാത്മവാദികള്‍ അംഗീകരിക്കുന്നില്ല. നോ: ദേഹാത്മവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍