This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പാച്ചീ ഇന്ത്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:08, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പാച്ചീ ഇന്ത്യര്‍

Apache Indians


അതബാസ്കന്‍ ഗോത്രവര്‍ഗക്കാരുടെ ഭാഷ സംസാരിക്കുന്ന അമേരിക്കന്‍ ഇന്ത്യാക്കാര്‍. വെള്ളക്കാരുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് പടിഞ്ഞാറന്‍ അരിസോണയില്‍നിന്ന് മധ്യ ടെക്സാസിലേക്കും (Central texas) പടിഞ്ഞാറന്‍ കന്‍സാസിലേക്കും (kansas) ഇവര്‍ പലായനം ചെയ്തു.

ലിപാന്‍, ജികാറില്ല, മെസ്കാലെറോ, കിയോവ അപ്പാച്ചീ എന്നിവ കിഴക്കന്‍ അപ്പാച്ചീ മേഖലയിലെ ഉപഗോത്രങ്ങളാണ്. ഇവര്‍ വസിക്കുന്നത് താഴ്വരകളിലാണ്. പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന ഉപഗോത്രങ്ങള്‍ ചിരികാഹുവ, ടൊന്റോ, പിനാല്‍, കൊയോടെറോ, അറിവെയ്പാ, വൈറ്റ് മൌണ്ടന്‍ അപ്പാച്ചീ എന്നിവയാണ്.

ജികാറില്ല ഗോത്രക്കാരുടെ പ്രധാന തൊഴില്‍ കൃഷിയും മണ്‍പാത്ര നിര്‍മാണവും ആയിരുന്നു. കിയോവ ഒഴികെയുള്ള ഗോത്രക്കാര്‍ കൂട നെയ്ത്തില്‍ വിദഗ്ധരായിരുന്നു. 17-ാം ശ.-ത്തോടെ അതബാസ്കര്‍ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്ക് നുഴഞ്ഞുകയറിത്തുടങ്ങി. 17-ാം ശ. വരെ ഇത് തുടര്‍ന്നു. അപ്പാച്ചെകള്‍ ഈ കാലഘട്ടത്തില്‍ കരുത്താര്‍ജിച്ചു. സ്പെയിനിനും, മെക്സിക്കോയ്ക്കും ഇവര്‍ തലവേദനയായി. 1846-ല്‍ ഈ പ്രദേശം ന്യൂ മെക്സിക്കോയുടെ ഭാഗമായി. 1850-കളില്‍ സമാധാനം നിലനിര്‍ത്താന്‍ സഹകരിച്ചിരുന്ന ചിരികാഹുവ വിഭാഗത്തിന്റെ തലവനായ കോച്ചിസിനെ 1861-ല്‍ ചതിയിലൂടെ കീഴ്പ്പെടുത്തിയത് ഇവര്‍ അമേരിക്കക്കാരുമായി യുദ്ധം ആരംഭിക്കാന്‍ ഇടയാക്കി. അമേരിക്കന്‍ ആഭ്യന്തരകലാപം യുദ്ധത്തിന് ആക്കം കൂട്ടി. അപ്പാച്ചീ ഇന്ത്യക്കാരും വെളുത്ത വര്‍ഗക്കാരും തമ്മില്‍ നടന്ന യുദ്ധം ഗുരുതരമായ നാശനഷ്ടങ്ങള്‍ക്കിടവരുത്തി. കൊയോടെറോ, ലിപാന്‍ ഗോത്രങ്ങള്‍ തുടച്ചു നീക്കപ്പെട്ടു. 1863-ല്‍ മെസ്കാലെറോയും 1868-ല്‍ ജികാറില്ലയും അടിയറവ് പറഞ്ഞു. കോച്ചിസും ചിരികാഹുവയുടെ ഒരു വലിയ വിഭാഗവും 1872-ല്‍ സമാധാനസന്ധിക്ക് തയ്യാറായി. ജെറോനിമോ എന്ന നേതാവ് നയിച്ചിരുന്ന ചിരികാഹുവക്കാര്‍ കോച്ചിസിന്റെ സമാധാന ഉടമ്പടി തിരസ്കരിച്ചു വിട്ടുനിന്നു. എങ്കിലും 1886-ല്‍ ജെറോനിമോയുടെ കീഴടങ്ങലോടെ ശേഷിച്ചവരും കീഴടങ്ങാന്‍ നിര്‍ബന്ധിതരായി. യുദ്ധത്തടവുകാരെ ഫ്ളോറിഡയില്‍ തടവിലിടുകയും ഓക്ലയിലെ ഫോര്‍ട്ട്ഹില്ലിലേക്ക് നാടുകടത്തുകയും ചെയ്തു.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍