This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിവഹനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:42, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിവഹനം

Advection

വായുവിന്റെ തിരശ്ചീനദിശയിലുള്ള സംചരണം. അന്തരീക്ഷ വിജ്ഞാനത്തില്‍ വായുവിന്റെ ക്ഷൈതിജചലനത്തിലൂടെയുള്ള താപവിനിമയത്തെ വ്യഞ്ജിപ്പിക്കുവാന്‍ ഈ പദം ഉപയോഗിക്കുന്നു. ഊര്‍ധ്വാധരചലനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന സംവഹനപ്രക്രിയയില്‍നിന്നും തുലോം വിഭിന്നമാണ് ഇത്.

ഉഷ്ണമേഖലയിലെ താപം ഉയര്‍ന്ന അക്ഷാംശങ്ങളിലേക്കു പ്രസരിക്കുവാന്‍ സഹായിക്കുന്നത് പ്രധാനമായും വായുവിന്റെ തിരശ്ചീനചലനമാണ്. അഭിവഹനത്തിന്റെ ഉത്തമദൃഷ്ടാന്തമാണിത്.

അഭിവഹനം മൂടല്‍മഞ്ഞുണ്ടാവാന്‍ ഇടയാക്കുന്നു. ഊഷ്മളവും നീരാവിപൂരിതവുമായ വായു നന്നേ തണുത്ത പ്രദേശത്തേക്കു വീശുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

കടലൊഴുക്കുകളില്‍ തിരശ്ചീനദിശയിലുണ്ടാവുന്ന ഗുണവിനിമയങ്ങളെ വ്യഞ്ജിപ്പിക്കുവാന്‍ സമുദ്രവിജ്ഞാനികള്‍ 'അഭിവഹനം' ഉപയോഗിച്ചുകാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B5%E0%B4%B9%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍