This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധ്യക്ഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അധ്യക്ഷന്‍
യോഗനടപടികള്‍ നിയന്ത്രിക്കുന്ന ആള്. ഗവണ്മെന്റ് വകുപ്പിന്റെ തലവന്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളുടെ മേധാവി, ഭരണം നടത്തുന്ന ആള്, അധികാരി, നിയമസഭ, കോമണ്‍സ് സഭ, പാര്‍ലമെന്റ് എന്നിവയുടെ നിയന്ത്രണാധികാരി എന്നിവര്‍ക്കെല്ലാം അധ്യക്ഷന്‍ എന്നു പറയുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ നിയമങ്ങളില്‍ അധ്യക്ഷന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
സഭയിലെ നടപടികള്‍ നിയന്ത്രിക്കുക അധ്യക്ഷന്റെ പ്രധാനജോലിയാണ്. യോഗത്തില്‍ ആരൊക്കെ സംസാരിക്കണം, അത് ഏതുക്രമത്തിലായിരിക്കണം എന്നൊക്കെ തീരുമാനിക്കുവാന്‍ അധ്യക്ഷന്‍ അധികാരമുണ്ട്. പ്രമേയങ്ങള്‍ വോട്ടിനിടുക, വോട്ടിങ് ഫലം പ്രഖ്യാപിക്കുക, ഇരുഭാഗം വോട്ടുകളും സമമായിവന്നാല് നിര്‍ണായകവോട്ട് (casting vote) രേഖപ്പെടുത്തുക എന്നീ അധികാരങ്ങളും അധ്യക്ഷനില്‍ നിക്ഷിപ്തമാണ്. യോഗം സമാപിച്ചതായി പ്രഖ്യാപിക്കുന്നതും അധ്യക്ഷന്‍ തന്നെയാണ്. പ്രാസംഗികര്‍ അധ്യക്ഷനെ അഭിസംബോധന ചെയ്തു സംസാരിക്കണമെന്ന് കീഴ്വഴക്കമുണ്ട്. അധ്യക്ഷപദവിയെ ബഹുമാനിക്കുകയെന്നത് ഒരു അലിഖിതനിയമമാണ്. ഒരു കമ്പനിയുടെ നിയമാവലി അനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിലെ ഒരാളെ ഒരു നിശ്ചിതകാലത്തേക്ക് അധ്യക്ഷനായി നിയമിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലും അധ്യക്ഷന്മാരുണ്ട്. സഭാംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളാണ് അധ്യക്ഷന്‍.