This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിവിതല ശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:29, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധിവിതല ശില

Hypabyssal rock


ഒരിനം ആഗ്നേയശില. ഭൂവല്കത്തിനിടയിലുള്ള മാഗ്മ സമ്മര്‍ദം കുറഞ്ഞ ഭാഗങ്ങളില്‍ വിള്ളലുകളും വിടവുകളും സൃഷ്ടിച്ചു തള്ളിക്കയറുന്നു. ഇത്തരത്തിലുള്ള അന്തര്‍വേധനം (intrusion) ചെറിയ തോതിലാകുമ്പോള്‍, മാഗ്മ ഭൂവല്ക ശിലാപടലങ്ങള്‍ക്കിടയില്‍ തന്നെ ഘനീഭവിച്ചുണ്ടാകുന്ന ആഗ്നേയശിലകളാണ് അധിവിതലശിലകള്‍ (Hypabyssal rocks). ഭൂവല്കത്തിന്റെ ഏതാണ്ട് മധ്യത്തായി രൂപംകൊള്ളുന്ന ഇവ വളരെ ആഴത്തിലുണ്ടാകുന്ന പാതാളശില(Plutonic rock)കളില്‍നിന്നും സംരചനയിലും സ്വഭാവത്തിലും വ്യത്യസ്തങ്ങളാണ്. സാധാരണയായി സില്‍ (sell), ഡൈക്ക് (dyke), ലാക്കോലിഥ് (laccolith) എന്നീ രൂപങ്ങളില്‍ ഇവ കാണപ്പെടുന്നു.


ഫെല്‍സൈറ്റ്, ഡോളറൈറ്റ്, ഗ്രാനോഫെയര്‍, ലാബ്രോഫെയര്‍, അപ്ലൈറ്റ്, ടിങ്കുവെയ്റ്റ് എന്നീയിനം ശിലകളാണ് അധികമായി കണ്ടുവരുന്നത്. ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ തുടങ്ങിയ ധാതുക്കളുടെ ഒറ്റപ്പെട്ട ലക്ഷ്യക്രിസ്റ്റലുകള്‍ (Phenocrysts) അധിവിതലശിലകളുടെ സവിശേഷതയാണ്.

(പി.കെ. തമ്പി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍