This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്നപ്രാശനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
11:14, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അന്നപ്രാശനം
ശിശുവിന് ആദ്യമായി ചോറുകൊടുക്കുന്ന ചടങ്ങ്. പെണ്‍കുട്ടിക്ക് 5-7 മാസം പ്രായമാകുമ്പോഴും ആണ്‍കുട്ടിക്ക് 6-8 മാസം പ്രായമാകുമ്പോഴുമാണ് സാധാരണയായി ഇത് നടത്തുന്നത്. ശിശു ജനിച്ച് 149-ാം ദിവസം മുതല്‍ 32 ദിവസം (ജന്മ നക്ഷത്രമൊഴിച്ച്) അന്നപ്രാശനത്തിനനുയോജ്യമാണെന്നാണ് വിശ്വാസം. ക്ഷേത്രനടയില്‍ വച്ചാണ് പൊതുവെ ഈ ചടങ്ങ് നടത്തുന്നത്.