This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തപുരമാഹാത്മ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:32, 4 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.62 (സംവാദം)

അനന്തപുരമാഹാത്മ്യം

കിളിമാനൂര്‍ രവിവര്‍മ കോയിത്തമ്പുരാന്‍ (1735-99) രചിച്ച ഒരു കുമ്മിപ്പാട്ട്. ദിവാകരമുനിയുടെ ചരിത്രവും ശ്രീപദ്മനാഭപ്രതിഷ്ഠയുമാണ് ഇതിലെ പ്രതിപാദ്യം. ഒരു രാമവര്‍മ മഹാരാജാവിന്റെ വാഴ്ചക്കാലത്താണ് ഇതിന്റെ രചന. കവി തന്റെ ഗുരുനാഥനായ രാമകൃഷ്ണ ശാസ്ത്രിയെ,

'ശ്രീരാമകൃഷ്ണാഖ്യ ഭൂമിദേവന്‍

ശ്രീമാനനന്ത ഗുണനിലയന്‍

കാമിതമൊക്കെയും കൈവരുവാനെന്നില്‍

സാമോദമൊന്നു കടാക്ഷിക്കേണം'

എന്നിങ്ങനെ വന്ദിച്ചുകൊണ്ടാണ് കൃതി തുടങ്ങുന്നത്. സുഖമായി പാടാവുന്ന സരളശൈലിയിലാണ് ഗാനം നിബന്ധിച്ചിട്ടുള്ളത്.

'തോളും കുലുങ്ങിച്ചിരിച്ചുടനേയവന്‍

തോളില്‍ കരയേറി മേളമോടെ, ജഗ-

ദാലംബനം കരം കൊട്ടിച്ചിരിക്കയും

മാനസമോഹമിളക്കുകയും;

ഇങ്ങനെയുള്ളൊരു ലീലയോടും

മംഗലമൂര്‍ത്തി വസിക്കുന്നേരം'

എന്നീ വരികള്‍ ഇതിനുദാഹരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍