This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപതനീയ പ്രായശ്ചിത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:31, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപതനീയ പ്രായശ്ചിത്തം

വര്‍ണവ്യവസ്ഥയനുസരിച്ച് ധര്‍മശാസ്ത്ര വിഹിതങ്ങളായ പ്രായശ്ചിത്തകര്‍മങ്ങളില്‍ ഒന്ന്. പാപങ്ങളെ സാമാന്യേന പതനീയങ്ങളെന്നും അപതനീയങ്ങളെന്നും രണ്ടായി വിഭജിച്ചിരുന്നു. ജാതിഭ്രംശത്തിനിടയാക്കുന്ന മഹാപാതകങ്ങള്‍ ആണ് പതനീയങ്ങള്‍; അഭക്ഷ്യഭക്ഷണം, പ്രതിഗ്രഹം തുടങ്ങിയ അത്രത്തോളം ദോഷാവഹങ്ങളല്ലാത്ത പാപങ്ങള്‍ അപതനീയങ്ങളുമാണ്. അപതനീയപാപങ്ങളുടെ പരിഹാരത്തിനുവേണ്ടി അനുഷ്ഠേയങ്ങളായി വിധിക്കപ്പെട്ടവയാണ് അപതനീയപ്രായശ്ചിത്തങ്ങള്‍. ബ്രാഹ്മണര്‍ക്കിടയില്‍ പ്രതിവര്‍ഷം ഒരു നിശ്ചിത ദിനത്തില്‍ 'ഗായത്രീജപം നടത്തുക' എന്ന ഒരു ചടങ്ങുണ്ട്. ഗായത്രീമന്ത്രം ആയിരത്തെട്ട് ഉരുവെങ്കിലും ജപിക്കുക എന്നതാണ് ഇതിന്റെ സ്വഭാവം. ഈ ചടങ്ങില്‍ അപതനീയപ്രായശ്ചിത്തവും കൂടി ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തത്തിനൊന്നും ഇടകൊടുക്കാതെ നിഷിദ്ധകര്‍മങ്ങളില്‍ നിന്ന് സര്‍വഥാ ഒഴിഞ്ഞുനില്‍ക്കണം എന്നതായിരുന്നു ഏതു വിധിയുടെയും ആന്തരമായ താത്പര്യം.

(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍