This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുസ്വാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:10, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുസ്വാരം

സ്വരത്തെ അനുഗമിക്കുന്നത് എന്ന് പദത്തിനര്‍ഥം. സ്വരത്തിന്റെ പിന്നില്‍ ചേര്‍ന്നുനില്ക്കുന്ന 'മ്' എന്ന അനുനാസികധ്വനി മലയാളത്തില്‍ 'ം' എന്ന ചിഹ്നംകൊണ്ടു കുറിക്കുന്നു. പിന്നാലെ സ്വരാക്ഷരം വരുമ്പോള്‍, അനുസ്വാരം, മകാരം തന്നെയാണെന്ന് വ്യക്തമാകുന്നു. അകം, നിറം, പടം തുടങ്ങിയ പദങ്ങളില്‍ അനുസ്വാര ചിഹ്നമുപയോഗിക്കപ്പെടുന്നു -- ഉച്ചാരണം അകമ്, നിറമ്, പടമ് എന്നിങ്ങനെ ശുദ്ധമായ മകാരമായിട്ടുതന്നെ.

സന്ധിയില്‍ തമിഴിലെ 'മ'കാരം മലയാളത്തില്‍ 'വ'കാരമാകുന്നു.

ഉദാ. പടം + ഉം = പടമും (തമിഴ്)

പടം + ഉം = പടവും (മലയാളം)


മലയാളത്തില്‍ അനുസ്വാരസ്ഥാനത്ത് 'ത്ത' ആദേശം (മരം + എ = മരത്തെ) ആയി വരുന്നു. മകാരത്തിനും അനുസ്വാരത്തിനും തമ്മില്‍ ഉച്ചാരണത്തില്‍ ഈഷദ്ഭേദമുള്ളതായി സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബോധ്യമാകുന്നതാണ്. ഈ ഭേദത്തെ പാണിനീയ പ്രദ്യോതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


മകാരോച്ചാരണത്തില്‍ ഓഷ്ഠങ്ങള്‍ തമ്മില്‍ ചേരുന്നു. എന്നാല്‍ അനുസ്വാരോച്ചാരണത്തില്‍ ഈ ചേര്‍ച്ച ശിഥിലവും പൂര്‍വസ്വരം മിക്കവാറും അനുനാസികവുമായിത്തീര്‍ന്നു. മലയാള ഭാഷയില്‍ അനുസ്വാരചിഹ്നം, വനം, ധനം, രാമം എന്നിങ്ങനെ അവസാനത്തിലും പ്രയോഗിക്കാറുണ്ട്. എങ്കിലും അതിന്റെ ഉച്ചാരണം മകാരമായിട്ടുതന്നെയാണ്. അവസാനത്തില്‍ അല്ലാതിരിക്കുമ്പോള്‍ മാത്രമേ അനുസ്വാരചിഹ്നം സാക്ഷാല്‍ അനുസ്വാരത്തെ സൂചിപ്പിക്കുന്നുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍