This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുവാദിസ്വരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
10:05, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അനുവാദിസ്വരം
വാദിസ്വരവും സംവാദിസ്വരവും നിര്‍വഹിക്കുന്ന രാഗവിശേഷരഞ്ജനയില്‍ സഹായിക്കുന്ന സ്വരം. ഒരു രാഗത്തിനുള്ളിലെ സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേര്‍ച്ച ഉളവാക്കുവാന്‍ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി.
(വി.എസ്. നമ്പൂതിരിപ്പാട്)