This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പീല്‍ ഹര്‍ജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപ്പീല്‍ ഹര്‍ജി
Appeal Memorandum
അപ്പീല്‍ അനുവദിക്കുന്നതിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന വസ്തുതകളുടെ വിവരണം. എല്ലാ അപ്പീലുകളും ഹര്‍ജിയുടെ രൂപത്തില്‍ തയ്യാറാക്കി, അപ്പീല്‍വാദിയോ, വാദി അധികാരപ്പെടുത്തിയ വക്കീലോ ഒപ്പിട്ട് അപ്പീലധികാരിയുടെ മുന്‍പില്‍ ഹാജരാക്കേണ്ടതാണ്. ചില പ്രത്യേക നിയമങ്ങളുടെ പരിധിയില്‍ വരുന്ന അപ്പീല്‍ ഹര്‍ജികളില്‍ അപ്പീല്‍വാദി തന്നെ ഒപ്പിടണമെന്നുണ്ട്. ആദായനികുതി, വില്പനനികുതി മുതലായ കേസുകളിന്‍മേലുള്ള അപ്പീല്‍ ഹര്‍ജികള്‍ ഇതില്‍പ്പെടുന്നു. അപ്പീല്‍ ഹര്‍ജിയോടൊപ്പം അപ്പീലിനാസ്പദമായ ഉത്തരവിന്റെയോ വിധിയുടെയോ പകര്‍പ്പുകൂടി ഹാജരാക്കണം. ഈ ഉത്തരവിനെയോ വിധിയെയോ ഖണ്ഡിക്കുന്ന ഓരോ തര്‍ക്കവും ഖണ്ഡികയായി വിവരിച്ച് ഓരോ ഖണ്ഡികയും നമ്പരിട്ട് അപ്പീല്‍ഹര്‍ജി സമര്‍പ്പിക്കണം. അപ്പീല്‍ ബോധിപ്പിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ അപ്പീല്‍ ഹര്‍ജി ഹാജരാക്കേണ്ടതാണ്. അപ്പീല്‍വാദിയുടെ വാദമുഖങ്ങള്‍ ഒന്നുംതന്നെ ഹര്‍ജിയില്‍ കാണിക്കേണ്ടതില്ല. അപ്പീല്‍ അനുവദിക്കുന്നതിന് ഉന്നയിക്കുന്ന കാരണങ്ങള്‍ ഹ്രസ്വവും വ്യക്തവുമായിരിക്കണം. അപ്പീല്‍ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ലാത്ത വിഷയത്തെപ്പറ്റി അപ്പീലധികാരി വാദം കേള്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ അവയെക്കുറിച്ചു വാദിക്കുന്നതിന് അപ്പീല്‍വാദിയെ അനുവദിക്കുന്നതിന് അപ്പീലധികാരിക്ക് അധികാരമുണ്ട്.
(പി.സി. കോശി)