This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പൊഎന്‍സൈമുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:27, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പൊഎന്‍സൈമുകള്‍

Apoenzymes


സങ്കീര്‍ണ-എന്‍സൈമുകളിലെ പ്രോട്ടീന്‍-ഘടകങ്ങള്‍. രാസപരമായി എന്‍സൈമുകളെ സരളം (simple) എന്നും സങ്കീര്‍ണം (complex) എന്നും രണ്ടായി തിരിക്കാറുണ്ട്. സരള-എന്‍സൈമുകള്‍ പ്രോട്ടീനുകള്‍ മാത്രമാണ്; അവ താരതമ്യേന സരളവുമായിരിക്കും. എന്നാല്‍ സങ്കീര്‍ണ-എന്‍സൈമുകളില്‍ പ്രോട്ടീന്‍ അംശത്തിനു പുറമേ പ്രോട്ടീനല്ലാത്ത ഒരു അംശം കൂടി ഉണ്ടായിരിക്കും. പ്രോട്ടീനല്ലാത്ത അംശത്തെ 'പ്രോസ്ഥറ്റിക് ഗ്രൂപ്പ്' (Prosthetic group) എന്നാണ് പറയാറുള്ളത്; പ്രോട്ടീനംശത്തെ 'അപ്പൊ എന്‍സൈം' എന്നും. ഒരു സങ്കീര്‍ണ എന്‍സൈം വിഘടിക്കുമ്പോള്‍ ഈ രണ്ടു ഘടകങ്ങളും ലഭ്യമാകുന്നു. ഉദാഹരണമായി കരിംതവിട്ടുനിറത്തിലുള്ള കാറ്റലേസ് എന്ന സങ്കീര്‍ണ-എന്‍സൈം (അമ്ളമാധ്യമത്തില്‍) വിഘടിക്കുമ്പോള്‍ നിറമില്ലാത്ത ഒരു പ്രോട്ടീനും അതായത് അപ്പൊ എന്‍സൈമും ഫെറി പ്രോട്ടോ പോര്‍ഫൈറിന്‍ (ferri protoporphyrin) എന്ന പ്രോസ്ഥറ്റിക് ഗ്രൂപ്പും കിട്ടുന്നു. അതുപോലെ കാര്‍ബോക്സിലേസ് എന്ന സങ്കീര്‍ണ-എന്‍സൈം വിഘടിച്ചാല്‍ ഒരു അപ്പൊ എന്‍സൈമും തയാമിന്‍ പൈറൊഫോസ്ഫേറ്റ് (thiamine pyrophosphate) എന്ന പ്രോസ്ഥറ്റിക് ഗ്രൂപ്പും ലഭിക്കുന്നതാണ്. അപ്പൊ എന്‍സൈമുകള്‍ക്ക് ഒറ്റയ്ക്ക് എന്‍സൈമുകളുടെ പ്രവര്‍ത്തനം നടത്തുവാന്‍ സാധ്യമല്ല; പ്രോസ്ഥറ്റിക് ഗ്രൂപ്പിനോടു ചേര്‍ന്നു മാത്രമേ സാധ്യമാവുകയുള്ളു. നോ: എന്‍സൈമുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍