This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളോണിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:15, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപ്പോളോണിയസ് (ബി.സി. 221 - 181)

Apolonius


യവനകവിയും വ്യാകരണപണ്ഡിതനും. ബി.സി. മൂന്നും രണ്ടും ശതകങ്ങള്‍ക്കിടയ്ക്ക് അലക്സാന്‍ഡ്രിയയില്‍ ജീവിച്ചിരുന്നു. കാലിമാക്കസ് എന്ന കവിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ഗുരുവുമായി കലഹിക്കുകയുണ്ടായി. യൌവനത്തില്‍ രചിച്ച ആര്‍ഗനോട്ടിക്ക എന്ന ഇതിഹാസമാണ് അപ്പോളോണിയസിന്റെ കീര്‍ത്തിക്കു നിദാനം. നാലു വാല്യങ്ങളായി രചിക്കപ്പെട്ടിട്ടുള്ള ഈ കൃതിയില്‍, ഗ്രീക് പുരാണങ്ങളില്‍ 'ആര്‍ഗനോട്ട്സ്' എന്ന പേരില്‍ അറിപ്പെടുന്ന വീരപുരുഷന്‍മാരുടെ സാഹസികയാത്രയാണ് പ്രതിപാദ്യം. തന്റെ കൃതിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭ്യമായില്ല എന്ന കാരണത്താലാണത്രേ അപ്പോളോണിയസ് സ്വദേശം വിട്ട് റോഡ്സില്‍ താമസമാക്കിയത്. 'റോഡ്സിലെ അപ്പോളോണിയസ്' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ആര്‍ഗനോട്ടിക്കയുടെ ഒരു സംക്ഷിപ്ത രൂപംകൂടി ഇദ്ദേഹം പിന്നീട് അവതരിപ്പിച്ചു. ബി.സി. 196-ല്‍ അലക്സാന്‍ഡ്രിയയിലെ ഗ്രന്ഥശാലയുടെ മേധാവിയായി ഇദ്ദേഹത്തെ ടോളമി എപ്പിഫാനസ് നിയോഗിച്ചു. 'സാധാരണയില്‍ കവിഞ്ഞ യാതൊരു പ്രതിഭയും ആര്‍ഗനോട്ടിക്കയില്‍ ദൃശ്യമല്ല' എന്ന ലോംഗിനസിന്റെ വിമര്‍ശനം സത്യനിഷ്ഠമല്ല. ലളിതസുന്ദരമായ ഒട്ടനവധി ഭാഗങ്ങളുള്ള ഈ ഇതിഹാസത്തെ റോമിലെ കവികള്‍ അത്യാദരപൂര്‍വമാണ് വീക്ഷിച്ചത്. അവരില്‍ പലരും ഇതനുകരിക്കുക കൂടി ചെയ്തിട്ടുണ്ട്. വെര്‍ജിലിനുപോലും ഈനിഡ് രചിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത് ഇതില്‍നിന്നാണ്. വ്യാകരണം, വിമര്‍ശനം എന്നീ രംഗങ്ങളിലും അപ്പോളോണിയസ് തനതായ ഒരു സാഹിത്യശൈലിക്ക് സ്ഥിരപ്രതിഷ്ഠ നല്കി.

(മേരി സാമുവല്‍ ഡേവിഡ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍