This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഫീഫ്, ഷംസി സിറാജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:03, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഫീഫ്, ഷംസി സിറാജ്

മധ്യകാല ചരിത്രകാരന്‍. 'താരിഖെഫിറൂസ് ഷാഹി' എന്ന ചരിത്രകൃതിയുടെ കര്‍ത്താവ് എന്ന നിലയിലാണ് അഫീഫ് പ്രശസ്തനായത്. ശരിയായ പേര് ഷംസ് അല്‍ദീന്‍ സിറാജ് അഫീഫ് എന്നാണ്. ഫിറോസ്ഷാ തുഗ്ളക്കിന്റെ (ഭ.കാ. 1351-88) കൊട്ടാരസേവകരില്‍ ഒരാളായിരുന്നു ഷംസ്അല്‍ദീന്‍ സിറാജ് അഫീഫ്. ഏതെങ്കിലും ഭരണാധികാരിയുടെ നിര്‍ദേശാനുസരണമാണോ പ്രതിഫലേച്ഛകൊണ്ടാണോ ഈ കൃതി രചിച്ചതെന്ന് വ്യക്തമല്ല. ടൈമൂര്‍ (തിമൂര്‍) ഇന്ത്യ ആക്രമിച്ച് (1398) വളരെക്കാലം കഴിയുന്നതിനു മുന്‍പാണ് ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. തിമൂറിന്റെ ആക്രമണത്തിനുമുമ്പുള്ള ഇന്ത്യയിലെ സുല്‍ത്താന്‍ ഭരണകാലത്തിന്റെ സുവര്‍ണദശ വര്‍ണിക്കുകയായിരുന്നു ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യം. പല കുറിപ്പുകളും സമകാലികസംഭവവര്‍ണനകളുമാണ് ഈ കൃതി രചിക്കാനായി അഫീഫ് ആശ്രയിച്ചത്. തുഗ്ളക്കുവംശത്തിലെ രാജാക്കന്മാരുടെ പ്രത്യേകിച്ച് ഫിറോസ്ഷാ തുഗ്ളക്കിന്റെ ഭരണകാലത്തെപ്പറ്റി അറിവു നല്കുന്നതിന് അഫീഫ് ഷംസി സിറാജിന്റെ ഈ കൃതി സഹായകമാണ്. നോ: ഫിറോസ്ഷാ തുഗ്ളക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍