This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിബല, ബല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിബല, ബല

വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങള്‍. സാവിത്യ്രുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

യാഗരക്ഷയ്ക്കായി വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സരയൂനദിയുടെ ദക്ഷിണതീരത്തുവച്ച് അവര്‍ക്ക് ഈ മന്ത്രങ്ങള്‍ ഉപദേശിച്ചുകൊടുക്കുകയുണ്ടായി (വാല്മീകിരാമായണം, ബാലകാണ്ഡം, സര്‍ഗം 22). ഈ മന്ത്രങ്ങളുടെ സിദ്ധിയുണ്ടായിരുന്നതുകൊണ്ടാണ് ശ്രീരാമനെപ്പറ്റി 'ജയത്യതി ബലോ രാമഃ' എന്ന് ഹനുമാന്‍ സ്മരിക്കുന്നതെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.

അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.

(വി.എസ്.വി. ഗുരുസ്വാമി ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B4%BF%E0%B4%AC%E0%B4%B2,_%E0%B4%AC%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍