This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗജേന്ദ്ര ഗാഡ്കര്‍, കൃഷ്ണറാവ് വെങ്കടേശ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:07, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗജേന്ദ്ര ഗാഡ്കര്‍, കൃഷ്ണറാവ് വെങ്കടേശ്

Gajendra Gadker Krishna Rao Venkatesh (1896 - ?)

മറാഠി സാഹിത്യകാരന്‍. മാതൃഭാഷ കന്നട എങ്കിലും ഇംഗ്ലീഷിലും മറാഠിയിലും ആണ് എഴുതിയത്. 1896 ആഗ. 13-ന് ബെല്‍ഗാം ജില്ലയിലെ മുധോളില്‍ ജനിച്ചു. ബോംബെ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫിലോസഫി ഒഫ് കൗഷീതകീ-മൈത്രീ ഉപനിഷത്ത്സ് (Philosophy of Koushitaki and Maitri Upanishads), അരിസ്റ്റോട്ടല്‍സ് ക്രിട്ടിക് ഒഫ് പ്ലേറ്റോണിസം (Aristotle's Critique of Platonism, 1953) എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. മറാഠിയിലേക്കു ഉപനിഷത്തുകളും ഭാഷ്യങ്ങളും വിവര്‍ത്തനം ചെയ്തു. രാമ്ദാസ്, ജ്ഞാനേശ്വരി അന്തരംഗ എന്നീ രണ്ടു മറാഠി ഗ്രന്ഥങ്ങള്‍ രചിച്ചു. പ്രൊഫ. റാനഡേയുടെ യോഗാത്മക ചിന്തകളെ അടിസ്ഥാനമാക്കിയാണ് ഇവയുടെ രചന.

(ഡോ. പ്രഭാകര്‍ മാച്വേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍