This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗാസാഗരമേള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:42, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗംഗാസാഗരമേള

Gangasagarmela

പശ്ചിമബംഗാളില്‍ വര്‍ഷന്തോറും ആഘോഷിച്ചുവരുന്ന പ്രശസ്തമായ ഒരു തീര്‍ഥാടന മഹോത്സവവും വ്യാപാരമേളയും. പൌഷമാസത്തിലെ അവസാനദിവസം (ജനു. മധ്യം) ആണ് ഈ ഉത്സവം കൊണ്ടാടുന്നത്. അന്ന് സാഗര്‍ ദ്വീപിന്റെ തീരത്തുള്ള ഭാഗീരഥീനദീമുഖത്ത് എത്തിച്ചേരുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ നദിയില്‍ മുങ്ങിക്കുളിക്കുന്നതാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങ്.

ഗംഗാസാഗരമേളയോടനുബന്ധിച്ച് സാഗര്‍ദ്വീപിന്റെ തീരത്ത് ഒരു താത്കാലിക നഗരംതന്നെ സൃഷ്ടിക്കപ്പെടുന്നു. സംസ്ഥാനഗവണ്‍മെന്റാണ് ഈ ഉത്സവത്തിന്റെ ചുമതല വഹിക്കുന്നത്. എല്ലാം വിഭാഗം ഹിന്ദുക്കളും ഈ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിച്ചേരാറുണ്ട്. അലങ്കൃതമായ വിവിധതരം ജലോത്സവ വാഹനങ്ങളുടെ ഘോഷയാത്ര ഗംഗാസാഗരമേളയിലെ പ്രധാന ചടങ്ങാണ്. ഇത് ഉത്സവത്തിന് ആവേശവും കൊഴുപ്പും പകരുന്നു. ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാരമേള തീര്‍ഥാടകരുടെ ഹരമാണ്. മനസ്സിനിണങ്ങിയ സാധനങ്ങള്‍ വാങ്ങിയാണ് ബഹുഭൂരിപക്ഷം തീര്‍ഥാടകരും വീടുകളിലേക്ക് മടങ്ങുന്നത്. ഉത്സവത്തോടനുബന്ധിച്ച് നിര്‍മിക്കപ്പെടുന്ന താത്കാലിക നഗരത്തില്‍ തീര്‍ഥാടകരുടെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തിരിക്കും; ചികിത്സാസൗകര്യംവരെ ഇവയില്‍പ്പെടുന്നു. ഇതിനുപുറമേ ഹൈന്ദവസന്നദ്ധസംഘടനകളുടെ പ്രവര്‍ത്തകര്‍ തീര്‍ഥാടകരെ സഹായിക്കാന്‍ രംഗത്തുണ്ടായിരിക്കും. മേളകഴിഞ്ഞ് തീര്‍ഥാടകര്‍ പിരിഞ്ഞുപോകുന്നതോടെ ഈ പ്രദേശം വീണ്ടും വിജനമായിത്തീരുന്നു.

ഈ നദീമുഖത്ത് അരങ്ങേറുന്ന മറ്റൊരു ഉത്സവമാണ് ദസറ. വേനല്‍ക്കാലത്തിന്റെ മധ്യത്തോടുകൂടിയാണ് ദസറ ഉത്സവം നടക്കാറുള്ളത്. ഗംഗാസ്നാനം തന്നെയാണ് ഈ ഉത്സവത്തിന്റെയും പ്രധാന ചടങ്ങ്. ഭാഗീരഥീതീരത്ത് എത്തുന്ന തീര്‍ഥാടകര്‍ ആചാരവിധിപ്രകാരം സ്നാനം നടത്തി ഗംഗയെ ധ്യാനിച്ചു നിര്‍വൃതി കൊള്ളുന്നു. യാചകര്‍ക്ക് നിര്‍ലോഭമായ ധര്‍മംകൊടുക്കലാണ് ദസറ ഉത്സവത്തിന്റെ പ്രത്യേകത. ഇങ്ങനെ ചെയ്താല്‍ മതപരമായി നടത്തപ്പെടുന്ന കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ഉണ്ടാകും എന്നാണ് തീര്‍ഥാടകരുടെ വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍