This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്തിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:12, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചിത്തിര

ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിനാലാമത്തെ നക്ഷത്രം. ചിത്ര എന്നും പറയും. സ്പൈക-16 (spica

16) എന്ന കന്നിരാശിയിലെ നക്ഷത്രമാണിത്. ചിരവപോലെയാണെന്നും ചിത്രമുത്തുപോലെയാണെന്നും ഈ നക്ഷത്രം വിവരിക്കപ്പെട്ടിട്ടുണ്ട്. ഇത് 260 പ്രകാശ വര്‍ഷം അകലെയാണു സ്ഥിതിചെയ്യുന്നത്. 
  

ത്വഷ്ടാവ്, സുരവര്‍ധകാ എന്നിവ ചിത്തിരയുടെ പര്യായങ്ങളാകുന്നു. ചിത്തിരനാളിന്റെ പൂര്‍വാര്‍ധം കന്നിരാശിയിലും ഉത്തരാര്‍ധം തുലാം രാശിയിലുമാകുന്നു. അതായത് കന്നിരാശിയിലെ 23°20' മുതല്‍ തുലാം രാശിയിലെ 6o 40' വരെയുള്ള 13o 20' ഉള്ള രാശിചക്ര മേഖലയാണ് ചിത്തിര എന്നു പറയുന്നത്. ചിത്തിര നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് അയനാംശം തിട്ടപ്പെടുത്തുന്നരീതി (ചൈത്രപക്ഷം) ആവിഷ്കരിച്ചിട്ടുള്ളത്. ചിത്തിര പിറന്നാല്‍ അത്തറതോണ്ടും എന്നൊരു ചൊല്ല് പ്രാചീനവിശ്വാസങ്ങളുടെ ഭാഗമായി മലയാളത്തിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍