This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിവര്‍ധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:05, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധിവര്‍ധനം

അഴഴൃമറമശീിേ


ശിലാംശങ്ങളുടെ നിക്ഷേപണത്തിലൂടെ ഏതെങ്കിലുമൊരു സ്ഥലത്തിന്റെ നിരപ്പുയരുന്ന പ്രക്രിയ. ഭൂരൂപപ്രക്രമങ്ങളില്‍ (ഴലീാീൃുവശര ുൃീരല) ഒന്നാണിത്.

അപരദനത്തിന്റെ ഭാഗമായി ശിലാംശങ്ങളെ വഹിച്ചു നീക്കുന്ന വെള്ളം, വായു, ഹിമാനി, ഭൂജലം എന്നീ പ്രകൃതിശക്തികള്‍ ശിലാംശങ്ങളെ അവിടവിടെയായി നിക്ഷേപിക്കുന്നു. നിക്ഷേപണസ്ഥലങ്ങളില്‍ ഏറിയോ കുറഞ്ഞോ നിലനിരപ്പുയരുക സ്വാഭാവികമാണ്. ഈ പ്രക്രിയയാണ് അധിവര്‍ധനം. സാധാരണയായി ഒഴുക്കുവെള്ളത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം പ്രതലവ്യതിയാനത്തെ സൂചിപ്പിക്കാനാണ് ഈ പദം പ്രയോഗിക്കുന്നത്. ഒരു നദിയുടെ അവസാദ വഹനക്ഷമത അതിലെ പ്രവാഹ വേഗത്തിന് ആനുപാതികമാണ്. ഒഴുക്കിന്റെ ശക്തി ഭൂതലത്തിന്റെ ചായ്വിനേയും ഭൂഗുരുത്വത്തേയും ആശ്രയിച്ചിരിക്കുന്നു. നിരപ്പായ പ്രദേശങ്ങളില്‍ എത്തുമ്പോള്‍ വഹിച്ചുകൊണ്ടുവരുന്ന ശിലാംശങ്ങളെ നിക്ഷേപിക്കാന്‍ നദി നിര്‍ബന്ധിതമാകും. ഇതുമൂലം നദീതടങ്ങളിലെ നിരപ്പ് ക്രമേണ ഉയരുന്നു. നദിയിലെ ജലത്തിന്റെ അളവ്, തട(യമശിെ)ങ്ങളിലെ ഭൂപ്രകൃതി, ഒഴുകിവരുന്ന പ്രദേശങ്ങളിലെ ശിലകളുടെ സ്വഭാവം എന്നിവ അധിവര്‍ധനത്തെ സ്വാധീനിക്കുന്നു.

സാധാരണയായി നിക്ഷേപണം ആരംഭിക്കുന്നതു വാഹകശക്തികള്‍ ക്ഷയിക്കുമ്പോഴാണ്. എന്നാല്‍ ഭൂജലത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. സമ്മര്‍ദ-താപനിലകളിലുള്ള വ്യതിയാനമോ അടിയലിനെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനമോ മൂലമാണ് ഭൂജലത്താലുള്ള നിക്ഷേപണമുണ്ടാവുന്നത്.

ഹിമാനീകൃത സ്ഥലങ്ങളിലെ (ഴഹമരശമലേറ ീുീഴൃമുവ്യ) എസ്കര്‍ (ലസെലൃ), ഡ്രംലിന്‍ (റൃൌാഹശി), മൊറെയ്ന്‍ (ാീൃമശില) തുടങ്ങിയവയും വായുനിക്ഷേപങ്ങളായ മണല്‍ക്കൂന (മിെറ റൌില)കളും അധിവര്‍ധനഫലമായുണ്ടാകുന്ന ഭൂരൂപങ്ങളാണ്. അധിവര്‍ധനത്തിന് എതിരായുള്ള പ്രക്രിയയാണ് നിമ്നീകരണം. നോ: അപരദനം, ഹിമാനീകൃത സ്ഥലരൂപം

(എം.എം. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍