This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിനവതാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:55, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധിനവതാര

ടൌുല്ൃിീമ


വര്‍ധിതപ്രകാശത്തോടെ കുറച്ചു കാലത്തേക്കുമാത്രം ആകാശത്ത് മിന്നിത്തിളങ്ങിയശേഷം മങ്ങി പൊലിഞ്ഞുപോകുന്ന നവതാരകളുടെ (ച്ീമ) വര്‍ഗത്തില്‍പെട്ടതും എന്നാല്‍ അവയേക്കാള്‍ അനേകശതം മടങ്ങ് പ്രകാശമേറിയതും ബൃഹത്തുമായ ഒരുതരം നക്ഷത്രം.


1885-ല്‍ ആന്‍ഡ്രോമീഡ ഗാലക്സി (ഴമഹമ്യഃ)യില്‍ പ്രത്യക്ഷപ്പെട്ട അധിനവതാരയ്ക്ക് സാധാരണ നവതാരയേക്കാള്‍ 10,000 മടങ്ങും സൂര്യനേക്കാള്‍ 10 ലക്ഷം മടങ്ങും ഭാസുരതയുണ്ടായിരുന്നതായി കണക്കാക്കിയിരിക്കുന്നു. അധിനവതാര നൂതനമായി രൂപംകൊള്ളുന്ന ഒരു നക്ഷത്രമല്ല; അസാധാരണത്വമൊന്നും പ്രകടിപ്പിക്കാത്ത ഒരു താര പെട്ടെന്ന് ഉജ്ജ്വലിക്കുന്നതാണ്. അന്തര്‍ഭാഗത്തു നടക്കുന്ന അവശോഷകമായ താപ-അണുകേന്ദ്രീയ-അഭിക്രിയ (ഠവലൃാീിൌരഹലമൃ ൃലമരശീിേ)യുടെ ഫലമായി പെട്ടെന്ന് സങ്കോചിക്കുന്ന (വൃെശിസശിഴ) താരം സ്ഫോടനം ചെയ്യുന്നതാണ് അധിനവതാരയായി പ്രത്യക്ഷപ്പെടുന്നതെന്ന് അനുമാനിക്കാന്‍ ന്യായങ്ങളുണ്ട്. അവയുടെ സ്പെക്ട്ര (ടുലരൃൌാ)ത്തെപ്പറ്റിയുള്ള പഠനം അവയിലെ നിഗൂഢരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഹൈഡ്രജന്റെ രേഖകളുടെ അഭാവം, അവയില്‍ ഹൈഡ്രജന്‍ കാര്യമായി ഇല്ലെന്ന് തെളിയിക്കുന്നു. സ്പെക്ട്രം പല രൂപാന്തരങ്ങള്‍ പ്രകടമാക്കുന്നു. ആദ്യം ഇരുണ്ട അവശോഷക രേഖകള്‍, പിന്നെ മങ്ങിയ ദീപ്തിരേഖകള്‍, അതിനുശേഷം പ്രകാശിക്കുന്ന രേഖകള്‍; ഇവ ഒന്നിനുപുറകേ ഒന്നായി പ്രത്യക്ഷപ്പെടുന്നു. അവസാനഘട്ടത്തില്‍ സ്പെക്ട്രം നിറയെ നെബുലകളുടേതുപോലെയുള്ള അദൃശ്യദീപ്തിരേഖകളായിരിക്കും. സ്ഫോടനത്തിനുശേഷം അതിശീഘ്രം വികസിക്കുന്ന താരത്തെയാണ്, ഈ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നത്.


അധിനവതാരകളെ ഗ്രൂപ്പ് 1, ഗ്രൂപ്പ് 2 എന്നിങ്ങനെ തരംതിരിക്കാം. 1-ാം ഗ്രൂപ്പ് പ്രകാശം കൂടുതലുളളവയും അതിശീഘ്രം വികസിക്കുന്നവയുമാണ്. അവയുടെ സ്പെക്ട്രം ഡോപ്ളര്‍ പ്രഭാവം (ഉീുുഹലൃ ലളളലര) മൂലം വിസാരിതവും അവ്യക്തവുമാകുന്നു. 2-ാം ഗ്രൂപ്പ് ആദ്യത്തേതിന്റെ പത്തിലൊരംശംപോലും ശോഭയില്ലാത്തവയും സ്പഷ്ടമായ രേഖകള്‍ പ്രദാനം ചെയ്യുന്നവയും ആകുന്നു. സ്ഫോടനത്തിനുശേഷം അധിനവതാര പൂര്‍വസ്ഥിതിയെ പ്രാപിക്കുന്നില്ല; ആന്തരികവ്യത്യാസങ്ങള്‍ വന്നിരിക്കും.


ശ.ശ. എടുത്താല്‍ 359 വര്‍ഷത്തില്‍ ഒന്നുവീതം ഓരോ ഗാലക്സിയില്‍ അധിനവതാര ഉദയം ചെയ്യുന്നതായി കാണാം. ഭൂമി ഉള്‍പ്പെടുന്ന ഗാലക്സിയില്‍തന്നെ മൂന്നെണ്ണം പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി രേഖകളുണ്ട്: 1054-ല്‍ ചൈനക്കാരും ജപ്പാന്‍കാരും രേഖപ്പെടുത്തിയത്; 1572-ല്‍ ടൈക്കോയും, 1604-ല്‍ കെപ്ളറും രേഖപ്പെടുത്തിയവ. ഞണ്ടുനെബുല (ഇൃമയ ിലയൌഹമ) 1054-ലെ അധിനവതാരയുടെ അവശിഷ്ടമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഭൂമിയില്‍ നിന്നു 51.4 കിലോ പാര്‍സെക് അകലത്തിലുള്ള ടറന്റുല നെബുലയുടെ പ്രാന്തത്തില്‍ വലിയ മെഗലന്‍ മേഘത്തില്‍ (ക്ഷീരപഥത്തിനു സമീപമുള്ള ഒരു ചെറു ഗാലക്സി) ഉണ്ടായ ഒരു അധിനവതാരയുടെ പ്രകാശം 1987 ഫെ. 23-ന് ദൃശ്യമായി. 1987അ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അധിനവതാരയാണ് ആധുനിക കാലജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് കാണുവാന്‍ സാധ്യമായ പ്രഥമ അധിനവതാര, എന്നാല്‍ 51.4 കിലോ പാര്‍സെക് എന്നത് 1,68,000 പ്രകാശവര്‍ഷത്തിനു തുല്യമായതിനാല്‍ ഈ കോസ്മിക് പ്രഭാവം 1,68,000 വര്‍ഷം മുന്‍പാണ് യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുള്ളത്. നോ: താപ-അണുകേന്ദ്രീയ-അഭിക്രിയ, ഡോപ്ളര്‍ പ്രഭാവം, സ്പെക്ട്രം

(പ്രൊഫ. എസ്.എല്‍. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍