This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡീല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:04, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡീല (1062? - 1137)

Adela

ഇംഗ്ളണ്ടിലെ രാജാവായിരുന്ന വില്യം I-ാമന്റെ (1027-87) പുത്രിയും സ്റ്റീഫന്‍ രാജാവിന്റെ (1097-1154) മാതാവും. മ്യോക്സിലെയും ബ്രൈയിലെയും പ്രഭുവായിരുന്ന സ്റ്റീഫനെ 1080-ല്‍ വിവാഹം ചെയ്തു. സ്റ്റീഫന്‍ കുരിശുയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ (1095-99) നാടു ഭരിച്ചിരുന്നത് അഡീലയായിരുന്നു. സ്റ്റീഫന്‍ മരിച്ചപ്പോള്‍ അവര്‍ റീജന്റായി ഭരണം നടത്തി. തുടര്‍ന്ന് രണ്ടാമത്തെ മകനായ തിയോബാള്‍ഡിനെ ഭരണം ഏല്പിച്ചു. 1137-ല്‍ അഡീല അന്തരിച്ചു. ഇടപ്രഭുക്കന്‍മാരും പള്ളിയധികാരികളും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായപ്പോള്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച് ഇരുകൂട്ടരേയും അനുരഞ്ജനത്തിലെത്തിക്കാന്‍ ഇവര്‍ സാരമായ സേവനം ചെയ്തിട്ടുണ്ട്. 1135-ല്‍ ഇംഗ്ളണ്ടിലെ രാജാവായിത്തീര്‍ന്ന സ്റ്റീഫന്‍ ഇവരുടെ മൂന്നാമത്തെ പുത്രനാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A1%E0%B5%80%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍