This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജില്ലാഭരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:49, 24 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജില്ലാഭരണം

പൊതുഭരണ വ്യവസ്ഥിതിയിലെ മേഖലാഭരണ സംവിധാനം. സുഗമമായ പൊതുഭരണ നടത്തിപ്പിനായി പ്രത്യേകം നിജപ്പെടുത്തിയ പ്രദേശങ്ങളാണ് ജില്ലകള്‍. ഇത്തരം മേഖലയിലെ എല്ലാ ഗവണ്‍മെന്റു പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ടതാണ് അവിടത്തെ ജില്ലാഭരണം.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ തുടര്‍ന്നു വന്നതിന്റെ പുരോഗമനപരമായ പരിണാമമാണ് ഇന്ത്യയിലെ ഇന്നത്തെ ജില്ലാഭരണസംവിധാനം. ജില്ലയുടെ ഉന്നത പൊതു ഭരണാധികാരി കളക്ടര്‍ (ഡെപ്യൂട്ടി കമ്മിഷണര്‍) ആണ്. ഓരോ സംസ്ഥാന വകുപ്പിനും പ്രത്യേക ജില്ലാ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവര്‍ അതതു വകുപ്പുകളുടെ ജില്ലാതല ഭരണത്തിന് നേതൃത്വം നല്കുന്നു. ജില്ലാ കളക്ടറോട് എന്നതുപോലെ അവര്‍ ഭരണകാര്യങ്ങളില്‍ വകുപ്പുകളുടെ സംസ്ഥാനതല അധികാരികളുമായും ബന്ധപ്പെടുന്നു. ഇങ്ങനെ, സംസ്ഥാന ഭരണത്തിന്റെ ഒരു ഉപകേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ജില്ലാതല ഭരണസംവിധാനം, സാധാരണപൌരനെ ഭരണപ്രക്രിയയുമായി ബന്ധപ്പെടുത്തുന്നു. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്, റവന്യു നിയമങ്ങള്‍ തുടങ്ങിയ പ്രത്യേകം സ്റ്റാറ്റ്യൂട്ടുകളില്‍ ജില്ലാ ഭരണത്തെപ്പറ്റി പരാമര്‍ശമുണ്ട്.

ക്രമസമാധാനപാലനം, പൊതു സുരക്ഷിതത്വം, റവന്യു, എക്സൈസ്, ഭൂമി സംബന്ധമായ ഭരണ നടപടികള്‍, കൃഷി, ജലസേചനം, വ്യവസായം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, ഭക്ഷ്യം, പൊതു വിതരണം, ദുരിതാശ്വാസപ്രവര്‍ത്തനം, തെരഞ്ഞെടുപ്പ്, പ്രാദേശികസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാഭരണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.

ഇപ്രകാരമുള്ള ഭരണ നടത്തിപ്പിനായി കേരളത്തെ 14 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് ഈ ജില്ലകള്‍.

സംസ്ഥാന തലത്തില്‍ നിന്നും ജില്ലാതലത്തിലേക്കുള്ള അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ ജില്ലാഭരണബില്‍ 1979 മാര്‍ച്ചില്‍ നിയമസഭ പാസാക്കി. ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച് (1991 ജനു.) അവയ്ക്കു കൂടുതല്‍ അധികാരങ്ങളും ചുമതലകളും നല്കി. 1995 സെപ്തംബറില്‍ സംസ്ഥാനത്ത് ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിങ്ങനെ മൂന്നു തലങ്ങളിലായി അധികാരവികേന്ദ്രീകരണം നടത്തിയിരിക്കുന്നു. ഇതിലൂടെ ജില്ലാതലത്തില്‍ (ജില്ലാ പഞ്ചായത്ത്) വീണ്ടും അധികാരവികേന്ദ്രീകരണം നടപ്പിലായി. നോ. കേരളം; പഞ്ചായത്തീരാജ്; പൊതുഭരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍