This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡമൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡമൈറ്റ്

Adamite

അല്പസിലിക സ്വഭാവമുള്ള ജലയോജിത സിങ്ക് ആര്‍സെനൈറ്റ്. Zn2(OH)AsO4. നീണ്ട് ഓര്‍തോറോംബിക് പരലായാണ് സാധാരണ കണ്ടുവരിക. എന്നാല്‍ പരലുകളായിത്തന്നെ കാണണമെന്നില്ല. കാഠിന്യം 3.5; ആ.ഘ. 4.34-4.35. സുതാര്യമോ അര്‍ധതാര്യമോ ആയ വസ്തുവാണിത്. സ്ഥായിയായ നിറമില്ല. ഇളംമഞ്ഞ, പച്ച, റോസ്, തവിട്ട് എന്നീ നിറങ്ങളില്‍ കാണുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ തട്ടി പ്രതിദീപ്തമാകുമ്പോള്‍ നാരങ്ങയുടെ നിറമാകും. അപൂര്‍വമായി നിറമില്ലാതെയോ, വെളുപ്പായോ കാണാറുണ്ട്.

ഇവ സിരാരൂപത്തിലുള്ള നാക-അയിരുകളുടെ ഇടയിലായി കാണപ്പെടുന്നു. നാകവും ആര്‍സെനിക്കും കലര്‍ന്നുളള അയിരുനിക്ഷേപങ്ങള്‍ക്ക് ഓക്സികരണം സംഭവിച്ചാല്‍ ആ ഭാഗത്ത് അഡമൈററ് അവസ്ഥിതമാകാം. പൊതുവേ ഒരു ഉപധാതുവായാണ് കാണപ്പെടുന്നത്. ഫ്രാന്‍സ്, ഗ്രീസ്, മെക്സിക്കോ, യു.എസ്. എന്നിവിടങ്ങളിലാണ് മുഖ്യമായും ഉള്ളത്. ഫ്രഞ്ചുശാസ്ത്രജ്ഞനായ ആഡംഗില്‍ബര്‍ട്ട് ജോസഫിന്റെ പേരില്‍നിന്നുമാണ് അഡമൈറ്റ് എന്ന പേരുകിട്ടിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍