This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഠാണാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:57, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഠാണാ

മധ്യകാലഘട്ടം മുതല്‍ പ്രചാരത്തിലിരിക്കുന്ന ഒരു രാഗം. ഹിന്ദുസ്ഥാനിസംഗീതത്തിലും കര്‍ണാടകസംഗീതത്തിലും തുല്യപ്രചാരമുണ്ട്. 29-ാമത്തെ മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമായാണ് കര്‍ണാടക സംഗീതത്തില്‍ ഇതിനെ കരുതുന്നത്.

  ആരോഹണം: സരിമപനിസ
  അവരോഹണം: സധനിപമഗരിസ

ഇതിന് 'അഠാണി' എന്നും 'അഠാണകാനഡ' എന്നുംപേരുണ്ട്. ഈ രാഗത്തിന്റെ രൂപവും സ്വഭാവവും കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിസംഗീതത്തിലും വ്യത്യസ്തമാണ്. സംഗീതപണ്ഡിതന്‍മാര്‍തന്നെ ഇതു പല വിധത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ചിലര്‍ അസാവേരിഥാട്ടിന്റെ (മേളത്തിന്റെ) ജന്യരാഗമായും മറ്റു ചിലര്‍ കാപ്പിഥാട്ടിന്റെ ജന്യമായും അഠാണയെ കണക്കാക്കുന്നു.

ത്യാഗരാജന്‍, ദീക്ഷിതര്‍, ശ്യാമാശാസ്ത്രികള്‍, സ്വാതിതിരുനാള്‍ തുടങ്ങിയ ഗാനരചയിതാക്കള്‍ ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. കൃതി, കീര്‍ത്തനം, പദം, തില്ലാന, നാടകഗാനങ്ങള്‍ തുടങ്ങിയ ഗാനരൂപങ്ങളും അഠാണരാഗത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ശൃംഗാരം, വീരം, രൌദ്രം എന്നീ രസങ്ങളാണ് സ്ഥായിയായി കരുതപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയസംഗീതമേഖലകളിലും നാട്യമേഖലകളിലും തുല്യപ്രാധാന്യമുള്ള ഒരു രാഗമാണിത്. ഈ രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ ഏതവസരത്തിലും പാടാവുന്നതാണ്.

(വി.എസ്. നമ്പൂതിരിപ്പാട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A0%E0%B4%BE%E0%B4%A3%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍