This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലാലുദ്ദീന്‍ കില്‍ജി (ഭ.കാ. 1290 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:28, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലാലുദ്ദീന്‍ കില്‍ജി (ഭ.കാ. 1290 - 96)

ഡല്‍ഹി ഭരിച്ചിരുന്ന കില്‍ജി വംശത്തിന്റെ സ്ഥാപകനായ രാജാവ്. അടിമവംശത്തിന്റെ ഭരണം അവസാനിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം 1290-ല്‍ 70 വയസ്സോടെ ഭരണാധിപനായി.

ഭരണാധിപനാകുന്നതിനു മുമ്പ് പേര് ഫിറൂസ് കില്‍ജി എന്നായിരുന്നു. സമര്‍ഥനായ സൈനികോദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ അടിമവംശത്തിലെ അവസാന രാജാവായിരുന്ന കൈഖുബാദ് തന്റെ ഗവര്‍ണറായി നിയമിച്ചു. കൈഖുബാദ് രോഗശയ്യയിലായപ്പോള്‍ ഇദ്ദേഹം അധികാരം കൈയടക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കൈഖുബാദിന്റെ വധത്തിനുശേഷം 1290-ല്‍ ഫിറൂസ് കില്‍ജി ഭരണാധിപനായി. ഡല്‍ഹിക്കു സമീപമുള്ള കിലോഖരി കൊട്ടാരത്തിലിരുന്നാണ് ഇദ്ദേഹം ആദ്യകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നത്. കുറച്ചു മാസങ്ങള്‍ക്കുളില്‍ ആസ്ഥാനം ഡല്‍ഹിക്കു മാറ്റി. കാറയിലെ ഗവര്‍ണര്‍ ചജ്ജുഖാന്‍ ഇളക്കിവിട്ട കലാപം (1290) ജലാലുദ്ദീന്‍ അമര്‍ച്ച ചെയ്തു. തുടര്‍ന്ന് അലി ഗുര്‍ഷാസ്പിനെ (പിന്നീട് അലാവുദ്ദീന്‍ കില്‍ജി) കാറയിലെ ഗവര്‍ണറാക്കി. ജലാലുദ്ദീന്‍ 1290-ല്‍ രത്നംഭോറിലേക്ക് സൈനികമുന്നേറ്റം നടത്തിയെങ്കിലും അതു പൂര്‍ത്തീകരിക്കാതെ പിന്‍തിരിഞ്ഞു. ഡല്‍ഹിക്കു നേരെയുണ്ടായ മംഗോളിയരുടെ ആക്രമണത്തെ ഇദ്ദേഹം തോല്പിച്ചു (1292). സ്വപക്ഷത്തുനിന്നുള്ള ആമിര്‍മാര്‍ തനിക്കെതിരായി നടത്തിയ ഗൂഢാലോചനയെ ഇദ്ദേഹം പരാജയപ്പെടുത്തി. ജലാലുദ്ദീന്റെ അനുമതി കൂടാതെ അലി ഗുര്‍ഷാസ്പ് 1295-ല്‍ ദേവഗിരി ആക്രമിച്ചു കൊള്ളയടിച്ച് കൊള്ളമുതലുമായി കാറയിലേക്കു പോയി. അലിയുടെ അനുചരന്മാരുടെ സമ്മര്‍ദ ഫലമായി അലിയെ സ്വീകരിക്കാന്‍ കാറയിലേക്കു പോയ ജലാലുദ്ദീന്‍ കില്‍ജിയെ 1296 ജൂല.-ല്‍ അലി ചതിയില്‍ കൊലചെയ്തു. തുടര്‍ന്ന് അലാവുദ്ദീന്‍ ഡല്‍ഹി രാജാവായി. നോ. കില്‍ജി വംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍