This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലാറ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:26, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലാറ്റിന്‍

ഒരുതരം പ്രോട്ടീന്‍. തോല്, അസ്ഥി, സ്നായു തുടങ്ങിയ മൃഗശരീരഭാഗങ്ങള്‍ വെള്ളത്തിലിട്ടു തിളപ്പിക്കുമ്പോള്‍ കിട്ടുന്ന കൊളാജന്‍ എന്ന പദാര്‍ഥത്തില്‍ നിന്നു ജലവിശ്ലേഷണം വഴി ജലാറ്റിന്‍ ഉത്പാദിപ്പിക്കുന്നു. ലേശം മഞ്ഞനിറം കലര്‍ന്നതോ നിറമില്ലാത്തതോ ആയ ജലാറ്റിന്‍ ഖരാവസ്ഥയില്‍ കാഠിന്യമുള്ളതാണെങ്കിലും ഭംഗുരമാണ്. പലക, കോല്, പൊടി എന്നീ രൂപങ്ങളില്‍ ലഭ്യമാണ്. ജലവുമായി ചേരുമ്പോള്‍ ജലാറ്റിന്‍ നന്നായി വീര്‍ത്തുപൊന്തും. ചൂടുവെള്ളത്തില്‍ അലിഞ്ഞുചേരും; തണുക്കുമ്പോള്‍ ജല്ലിയായി മാറും.

ജല്ലി, ജലാറ്റിന്‍ ഡെസര്‍ട്ട്, മിഠായി, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ചേരുവകളില്‍ ജലാറ്റിന്‍ ഒരു പ്രധാന ഘടകമാണ്. ഛായാഗ്രഹണ ഫിലിമുകള്‍ക്കുള്ള എമള്‍ഷനുകള്‍, ഔഷധങ്ങളുടെ ക്യാപ്സൂളുകള്‍, പ്ലാസ്റ്റിക്, പശ തുടങ്ങിയവ നിര്‍മിക്കാനും ജലാറ്റിന്‍ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍