This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വാലാകോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:49, 17 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

==ജ്വാലാകോശം ==

Flame Cell

താഴ്ന്നയിനം അകശേരുകികളിലെ വിരേചനാവയവം. ഏകകോശനിര്‍മിതമായ ഈദൃശ അവയവങ്ങള്‍ പരന്ന വിരകളിലും (Platyhelminthes) പ്രോകോര്‍ഡേറ്റുകളിലും കാണപ്പെടുന്നു. സൂക്ഷ്മരൂപഘടനയുടെ അടിസ്ഥാനത്തിലാണ് ഇവയെ ജ്വാലാകോശങ്ങളെന്നു വിശേഷിപ്പിച്ചിരിക്കുന്നത്. തീജ്വാലയുടെ രൂപസാദൃശ്യമാണ് ഈ പേരിനു നിദാനം. ആദിവൃക്കകം (Protone-phridia), സൊളെനോസൈറ്റുകള്‍ (Solenocytes) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.


മനുഷ്യനുള്‍പ്പെടെയുള്ള ഉയര്‍ന്നയിനം ജന്തുക്കളുടെയെല്ലാം വൃക്കകള്‍ ജ്വാലാകോശങ്ങളില്‍ നിന്നും പരിണമിച്ചവയാണ്. നൂല്‍ക്കുഴലുകള്‍ പോലുള്ള വളരെ നേര്‍ത്ത വിരേചന കോശങ്ങളാണ് ജ്വാലാകോശങ്ങള്‍. ബാഹ്യചര്‍മത്തില്‍ നിന്ന് (Ectoderm) പരികല(Parenchyma)യുടെ ഉള്ളിലേക്ക് അനേകം ശാഖോപശാഖകളായി പിരിഞ്ഞ നിലയിലുള്ള വിരേചന വ്യൂഹമാണിത്. ജ്വാലാകോശങ്ങളുടെ നൂല്‍ക്കുഴലുകള്‍ക്ക് ആന്തരിക സുഷിരങ്ങളില്ല. ഒരു വശത്ത് അന്ധമായി അവസാനിക്കുന്ന (Blind ending) കോശങ്ങളാണിവ. ഇത്തരത്തിലുള്ള അനേകം നൂല്‍ക്കുഴലുകള്‍ സംയോജിച്ച് പരസ്പരം ബന്ധപ്പെടുന്ന ഒരു പൊതു നാളി(Commonduct)യായിത്തീരുകയും ചെയ്യുന്നു.


ജ്വാലാകോശത്തിനുള്ളില്‍ സദാ ചലിച്ചുകൊണ്ടിരിക്കുന്ന അനേകം ഫ്ളജല്ലകളുണ്ടായിരിക്കും. ഇവയുടെ ചലനംമൂലമാണ് വിരേചന വസ്തുക്കള്‍ കോശാന്തര്‍നാളത്തിലൂടെ പൊതു വിരേചന നാളത്തിലേക്ക് തള്ളപ്പെടുന്നത്. ശരീരത്തിലേക്കു പ്രവേശിക്കുന്ന അമിത ജലാംശത്തെ നിര്‍മാര്‍ജനം ചെയ്യുന്നതും ജ്വാലാകോശങ്ങളാണ്.


ചിത്രം:JwalaSR1.png

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍