This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലവിഭാജകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:05, 15 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലവിഭാജകം

Waterdivide

അടുത്തടുത്തായുള്ള രണ്ട് വ്യത്യസ്ത നദീതടങ്ങളെ വേര്‍തിരിക്കുന്ന സാങ്കല്പികരേഖ. രണ്ട് നദീതടങ്ങള്‍ക്കിടയില്‍ കാണുന്ന വീതികുറഞ്ഞതും പൊക്കം കൂടിയതുമായ പ്രദേശത്തിനും ജലവിഭാജകം എന്നു തന്നെയാണ് പേര്‍. വിപരീത ദിശകളിലേക്ക് ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ ഉള്ളതായി സങ്കല്പിക്കപ്പെട്ടിട്ടുള്ള വിഭജനരേഖയും ഇതേ പേരില്‍ത്തന്നെ അറിയപ്പെടുന്നു. 'വാട്ടര്‍ഷെഡ്' എന്നും 'വാട്ടര്‍ പാര്‍ട്ടിങ്' എന്നും ആഗോളവ്യാപകമായി ഈ പദം വിവക്ഷിക്കപ്പെടാറുണ്ട്. നദീതടത്തിനു ചുറ്റുമായി വ്യാപിച്ച് അതിനെതിരായി വര്‍ത്തിക്കുന്ന ഉന്നത തട ശൃങ്ഗനിരയാണ് സാധാരണയായി ജലവിഭാജകമാകുന്നത്. രണ്ട് നദീതടങ്ങള്‍ക്കിടയിലായി കാണുന്ന മലനിരകളെയും ഇങ്ങനെ വ്യാഖ്യാനിക്കാം.

ബ്രിട്ടനും അമേരിക്കയും ഈ പദത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്കുന്നത് പദത്തിന്റെ ഉപയോഗത്തില്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നു. ബ്രിട്ടീഷുകാര്‍ ഈ പദത്തിനെ 'വാട്ടര്‍ ഷെഡ്', 'വാട്ടര്‍ പാര്‍ട്ടിങ്' എന്നിവയുമായി സാമ്യപ്പെടുത്തുമ്പോള്‍ അമേരിക്കക്കാര്‍ ഇതിനെ നദീതടവുമായാണ് ബന്ധപ്പെടുത്തുന്നത്. അമേരിക്കയിലുള്ള പല സ്ഥാപനങ്ങളും യുണെസ്കൊ, എഫ്.എ.ഒ. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഈ പദത്തിന് അമേരിക്കന്‍ അര്‍ഥം നല്‍കുന്നതിനാല്‍ ഇതിനാണ് പ്രചാരം കൂടുതല്‍. നദീതടവും നദിയുടെ കാച്ച്മെന്റ് പ്രദേശവും ജലവിഭാജകം എന്നു വ്യവഹരിക്കപ്പെടുന്നത് ഇവിടെ പതിവാണ്. യൂറോപ്യന്‍ ഭൂമിശാസ്ത്രജ്ഞര്‍ രണ്ട് നദീതടങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയ്ക്കാണ് ഈ പേര്‍ നല്കിയിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍