This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാക്കോബി, ഹെര്‍മന്‍ ജോര്‍ജ് (1850 - 1937)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജാക്കോബി, ഹെര്‍മന്‍ ജോര്‍ജ് (1850 - 1937)
സംസ്കൃതപണ്ഡിതനും ഗ്രന്ഥകാരനുമായ ജര്മന്കാരന്. 1850 ഫെ. 11-നു കൊളോണില്‍ ജനിച്ചു. ബോണ്‍, ബര്‍ലിന്‍ എന്നീ സര്‍വകലാശാലകളില്‍ നിന്ന് സംസ്കൃതം, പ്രാകൃതം, പാലി തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടി. 1872-73 കാലത്ത് ലണ്ടനിലെ ഭാരതീയഭവനിലെ സംസ്കൃത ഹസ്തലിഖിത ഗ്രന്ഥങ്ങള്‍ പരിശോധിച്ചു വിശകലനം ചെയ്തു. പിന്നീട് ഇന്ത്യയിലെത്തുകയും രജപുത്താനയില്‍ താമസിച്ചു പ്രാചീന സംസ്കൃത കൃതികളെപ്പറ്റി ഗഹനമായി പഠിക്കുകയുമുണ്ടായി. 1889-ല്‍ ഇദ്ദേഹം ബോണ്‍ സര്‍വകലാശാലയിലെ സംസ്കൃത പ്രൊഫസറായി.
ജൈനമതത്തെക്കുറിച്ചും പ്രാകൃതഭാഷയെക്കുറിച്ചുമുള്ള നിരവധി ഗവേഷണപഠനങ്ങള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. ഇദ്ദേഹത്തിന്റെ രാമായണ പഠനങ്ങളും ജ്യോതിശ്ശാസ്ത്രപഠനങ്ങളും അതിന്റെ ആധികാരികതകൊണ്ടും സൂക്ഷ്മ നിരീക്ഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിത്തീര്ന്നവയാണ്. മുഖ്യഗ്രന്ഥങ്ങള്‍ ദ ഇന്ത്യന്‍ ആന്റിക്വറി, എപിഗ്രാഫിയ ഇന്‍ഡിക എന്നിവയാണ്.
ഭാസനാടകങ്ങള്‍, കപിലസൂത്രം, ജൈനസൂത്രം എന്നിവയ്ക്ക് ഇദ്ദേഹം വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1937 ഒ. 19-നു മരിച്ചു.