This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാല്‍റാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:31, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാല്‍റാ

ഒരു താളവാദ്യം. ഒരു തരം കൈത്താളമാണ് ഇത്. പ്രത്യേക ആകൃതിയിലും സാന്ദ്രതയിലും ഉള്ള രണ്ട് ലോഹത്തുണ്ടുകളാണ് ജാല്‍റാ. പിച്ചളയോ വെള്ളോടോ ജാല്‍റാ നിര്‍മിക്കാനുപയോഗിക്കുന്നു. ഇന്ത്യ മുഴുവനും ഈ വാദ്യം പ്രചാരത്തിലുണ്ട്. സിന്ധു നദീതട ഉത്ഖനനങ്ങളില്‍ നിന്നും ഇത്തരം അനേകം താളത്തകിടുകള്‍ കണ്ടെടുക്കുകയുണ്ടായി.

ലോഹത്തുണ്ടുകള്‍ ചേര്‍ത്ത് തട്ടുമ്പോള്‍ ഉണ്ടാകുന്ന നാദം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഭജനയിലും കഥാകാലക്ഷേപത്തിലും ഈ വാദ്യം ഉപയോഗിക്കുന്നു. നല്ല നാദമുള്ള ജാല്‍റാകള്‍ നിര്‍മിക്കുന്നത് പണ്ഡരീപുരത്താണ്. നാഗപട്ടണത്തിലെ ഗോപാലയ്യര്‍ ഈ താളവാദ്യം വായിക്കുന്നതില്‍ സമര്‍ഥനായിരുന്നു. പല ദേശങ്ങളിലും ജാല്‍റായുടെ വലുപ്പം പല തരത്തിലാണ്. 5 സെ.മീ. വ്യാസം മുതല്‍ 30 സെ.മീ. വ്യാസം വരെയുള്ളവ കാണുന്നുണ്ട്. താളത്തിനുപയോഗിക്കുന്ന ഈ ലോഹത്തകിടുകളുടെ മധ്യം കുഴിഞ്ഞാണിരിക്കുന്നത്. ജാല്‍റാ, ഝല്ലാരി, കര്‍താല്‍, തലി, താലം (താളം), ഇലത്താളം, കുഴിത്താളം എന്നിവയാണ് ചെറിയ വലുപ്പത്തിലുള്ളവ; കുറേക്കൂടി വലുപ്പത്തിലുള്ളവ ഝാന്‍ജ്, ബ്രഹ്മതാളം, ബോര്‍താള്‍ എന്നിവയാണ്. ക്ഷേത്രങ്ങളിലും വീഥികളിലൂടെ നടത്തുന്ന ഭജനകളിലും ചില ക്ഷേത്രങ്ങളിലെ പുറത്തെഴുന്നള്ളിപ്പിനും ജാല്‍റാ ഉപയോഗിക്കുന്നുണ്ട്. ശബരിമല മണ്ഡലക്കാലത്തെ ഭജനയ്ക്ക് ജാല്‍റാ സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B1%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍