This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാമി ഈ (1414 - 92)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജാമി ഈ (1414 - 92)
പേര്‍ഷ്യന്‍ സൂഫി കവി. 1414 ന. 7-ന് ഖുറാസാനിലെ ജാം എന്ന സ്ഥലത്തു ജനിച്ചു. യഥാര്‍ഥ പേര് നൂറുദ്ദീന്‍ അബ്ദുറഹ്മാന് ഇബ്നു അഹമ്മദ് എന്നാണ്. ഉദാരനായ മനുഷ്യസ്നേഹി, കവി, പണ്ഡിതന് എന്നീ നിലകളില്‍ പേര്‍ഷ്യന്‍ ജനതയുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചയാളാണിദ്ദേഹം. മുഖ്യകൃതി ഹഫ്ത് ഔറംഗ് എന്ന കാവ്യസമാഹാരമാണ്. ഇതില്‍ ദാര്‍ശനികമായ ആഴങ്ങളുള്ള ഏഴ് കാല്പനിക കാവ്യങ്ങളാണുള്ളത്. 'അനശ്വരമായ പ്രണയേതിഹാസം' എന്ന് ലോകമെങ്ങും പുകള്‍കൊണ്ട ലൈലാ-മജ്നു (ലൈലാ-മജ്നുന്‍) കഥ ഇതിലേതാണ്. ഇതിലുള്‍പ്പെട്ട മറ്റു പ്രസിദ്ധ രചനകളാണ് യുസേഫ് വാസുലാക്കിയ, സലമന് ആന്‍ഡ് അബ്സല്‍ എന്നിവ. ഈ കാവ്യസമാഹാരത്തിനു പുറമേ ഖുര്‍ആന്‍ പഠനങ്ങള്‍, ജീവചരിത്രം, വ്യാകരണം, സംഗീത ശാസ്ത്രം തുടങ്ങിയ മേഖലകളില്‍പ്പെട്ട നിരവധി ഗദ്യരചനകളും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ബഹരിസ്താന് ആണ് പ്രസിദ്ധമായ ഗദ്യസമാഹാരം. പേര്‍ഷ്യന്‍ കവികളില്‍ വച്ച് ഇന്ത്യയില്‍ വളരെയേറെ പ്രചാരം ലഭിച്ചിരുന്ന കവി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. 1492 ന. 9-ന് അന്തരിച്ചു.