This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാന്‍സോ, മിക്ലോസ് (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:14, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാന്‍സോ, മിക്ലോസ് (1921 - )

ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകന്‍. 1921 സെപ്. 27-നു ജനിച്ചു. 1950-ല്‍ ഹംഗറിയിലെ 'അക്കാദമി ഒഫ് സിനിമാറ്റോഗ്രാഫിക് ആര്‍ട്ടി'ല്‍ നിന്നു ബിരുദം നേടി. 1953 മുതല്‍ 58 വരെ ന്യൂസ്റീല്‍ സ്റ്റുഡിയോയിലും 1962-ല്‍ ഡോക്യുമെന്ററി ഫിലിം സ്റ്റുഡിയോയിലും ജോലി നോക്കി. 1972-ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച റെഡ് സാം (ഞലറ ജമെഹാ) എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.

ഹംഗേറിയന്‍ സിനിമയിലെ നവതരംഗ കാലഘട്ടത്തിന്റെ മുഖ്യപ്രണേതാവാണ് മിക്ലോസ് ജാന്‍സോ. സമ്പന്നമായ ആ പ്രതിഭയില്‍ നിന്ന് 50 ഓളം ചിത്രങ്ങള്‍ പുറത്തു വന്നു. നിരവധി വാര്‍ത്താചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും വഴി ജനശ്രദ്ധ പിടിച്ചുപറ്റിയതിനു ശേഷമാണ് ഇദ്ദേഹം ഫീച്ചര്‍ ചിത്രങ്ങളുടെ മേഖലയിലേക്കു കടന്നുവന്നത്. ദ് ബെല്‍സ് ഹാവ് ഗോണ്‍ റ്റു റോം (1950), കാന്ററ്റാ (1962), മൈ വേ ഹോം (1965), റൗണ്ടപ്പ് (1966), സൈലന്‍സ് ആന്‍ഡ് ക്രൈ (1968) തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

കുറച്ചു ഷോട്ടുകള്‍ കൊണ്ടു കൂടുതല്‍ ചലനാത്മകത സൃഷ്ടിക്കുന്ന രീതിയാണ് ജാന്‍സോയുടെ മുഖ്യ സവിശേഷത. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പൊതുവെ കഥ ഒരു പ്രധാന ഘടകമല്ല. സൈനിക ക്യാമ്പുകള്‍ തലപൊക്കി നില്ക്കുന്ന മരുപ്പറമ്പുകളാണ് മിക്ക ചിത്രങ്ങളിലും കഥയ്ക്കു പശ്ചാത്തലമരുളുന്നത്. ജാന്‍സോയുടെ ഏറ്റവും മികച്ച ചിത്രമെന്നു പുകഴ്കൊണ്ട റൗണ്ടപ്പിലെ കഥ നടക്കുന്നത് 19-ാം ശ.-ന്റെ മധ്യ ഘട്ടത്തിലാണ്. സാന്‍ഡോര്‍ റോസയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒളിപ്പോരുകാരെ കണ്ടുപിടിക്കാനുള്ള സൈനിക നീക്കത്തിന്റെ കഥയാണ് ഇതില്‍ ചിത്രീകരിക്കുന്നത്. 1919-ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം പൊലീസും പട്ടാളവും ചെമ്പടയിലെ പോരാളികളെ വേട്ടയാടുന്നതാണ് സൈലന്‍സ് ആന്‍ഡ് ക്രൈയിലെ കഥാതന്തു. മനുഷ്യന്റെ മൂല്യസങ്കല്പങ്ങള്‍ ഹൃദയബന്ധങ്ങളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഹൃദയസ്പര്‍ശകമായ രീതിയില്‍ ജാന്‍സോ നമുക്കു കാട്ടിത്തരുന്നു. ഹംഗേറിയന്‍ സിനിമാരംഗത്തെ ഏറ്റവും ചെലവേറിയ നിര്‍മാണ സംരംഭമെന്നു കരുതപ്പെടുന്നതും മൂന്നു ഭാഗങ്ങളുള്ളതുമായ ഹംഗേറിയന്‍ റാപ്സൊഡി ജാന്‍സോയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കി. ടെലിവിഷനു വേണ്ടിയും ഇദ്ദേഹം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഓപ്പറ

സംവിധായകന്‍ എന്ന നിലയിലും പ്രശസ്തനാണ് (ഒഥല്ലോ 1980).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍