This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജസ്വന്ത്റാവു ഹോള്‍ക്കര്‍ (? - 1811)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജസ്വന്ത്റാവു ഹോള്‍ക്കര്‍ (? - 1811)
ഇന്‍ഡോറിലെ ഭരണാധികാരി. മറാത്താ കോണ്‍ഫെഡറസിയിലെ (രാജ്യമണ്ഡലം) തുക്കോജി ഹോള്‍ക്കറുടെ പുത്രനാണ് ഇദ്ദേഹം. തുക്കോജിയുടെ മരണശേഷം ജസ്വന്ത്റാവുവും സഹോദരന്മാരും തമ്മിലുണ്ടായ അധികാരമത്സരത്തില്‍ മറാത്താ പ്രമാണിയായ ദൌലത്ത് റാവു സിന്ധ്യ ഇടപെട്ടതോടെ ജസ്വന്ത് സിന്ധ്യയോടു യുദ്ധം ചെയ്തു. പേഷ്വ ബാജിറാവു കക ഈ യുദ്ധത്തില്‍ സിന്ധ്യയുടെ പക്ഷം ചേര്‍ന്നിരുന്നു. അവരുടെ സൈന്യത്തെ 1802 ഒ. 23-ന് പൂണെയില്‍ വച്ച് ഹോള്‍ക്കര്‍ പരാജയപ്പെടുത്തി. പേഷ്വ 1802 ഡി.-ല്‍ ബ്രിട്ടീഷുകാരുടെ സംരക്ഷണം തേടി (ബാസീന്‍ കരാര്‍). ഇതിനെതിരായി മറാത്താ നേതാക്കള്‍ രൂപവത്കരിച്ച സഖ്യത്തില്‍ ചേരാന്‍ ഹോള്‍ക്കര്‍ തയ്യാറായില്ല. 1804 ഏ.-ല്‍ ഹോള്‍ക്കര്‍ ബ്രിട്ടീഷുകാരുമായി യുദ്ധം ചെയ്തു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഹോള്‍ക്കര്‍ക്കായിരുന്നു വിജയം. ഒ. 8 മുതല്‍ 14 വരെ ഇദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ ആക്രമണം ബ്രിട്ടീഷുകാര്‍ വിജയപൂര്‍വം നേരിട്ടു. ഹോള്‍ക്കര്‍ നേരിട്ടു നേതൃത്വം നല്കിയ മറ്റൊരു സംഘത്തെ 17-ന് ജനറല്‍ ലേക്ക് പരാജയപ്പെടുത്തി. തുടര്‍ന്ന് അമൃതസര്‍ വരെ ഇദ്ദേഹത്തെ ലേക്ക് തോല്പിച്ചോടിച്ചു. 1806 ജനു. 7-ന് ഉണ്ടാക്കിയ സന്ധിയനുസരിച്ച് ബ്രിട്ടീഷുകാര്‍ ഹോള്‍ക്കറെ ഇന്‍ഡോറിലെ ഭരണാധികാരിയായി അംഗീകരിച്ചു. ചില പ്രദേശങ്ങളിലെ അധികാരം ഹോള്‍ക്കര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. 1811 ഒ. 20-ന് ഇദ്ദേഹം മരണമടഞ്ഞു.