This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഝ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
18:57, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ഝ
മലയാള അക്ഷരമാലയിലെ ഒന്‍പതാമത്തെ വ്യഞ്ജനം. ച വര്‍ഗഘോഷമായ ഝ 'ജ' എന്ന മൃദുവിന്റെ മഹാപ്രാണമാണ്. ഝ്+അ ചേര്‍ന്നതാണ് 'ഝ' എന്ന താലവ്യം. ഝ കാരം ചേര്‍ന്ന പദങ്ങള്‍ മലയാളത്തില്‍ കുറവാണ്. ദ്രാവിഡ ഭാഷകളില്‍ പൊതുവേ ഈ അക്ഷരം കാണാനില്ല. സംസ്കൃത ഭാഷയില്‍ നിന്നും കടംകൊണ്ടിട്ടുള്ള പദങ്ങളിലാണ് അധികവും പ്രയോഗം. തദ്ഭവശബ്ദങ്ങളില് 'ഝ' കാരത്തിന്റെ സ്ഥാനത്ത് 'ച' കാരം വരാറുണ്ട്.
ഉദാ. ഝടിതി-ചടിതി