This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഝാ, ബിനോദാനന്ദ് (1900 - 71)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഝാ, ബിനോദാനന്ദ് (1900 - 71)
സ്വാതന്ത്ര്യസമരസേനാനിയും ബിഹാറിലെ രാഷ്ട്രീയ നേതാവും തൊഴിലാളി സംഘടനാപ്രവര്‍ത്തകനും. ഇദ്ദേഹം 1900-ത്തില്‍ ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചു. ഝാ, 1938-ല്‍ ബിഹാറില്‍ നിയമസഭാംഗമായി. 1946-ല്‍ ഇദ്ദേഹം ബിഹാറില്‍ ആരോഗ്യവകുപ്പുമന്ത്രിയായി. 1960-ല്‍ ഇദ്ദേഹം അന്താരാഷ്ട്ര തൊഴിലാളി സംഘടനയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1961-ല്‍ ഇദ്ദേഹം ബിഹാറില്‍ റവന്യൂ മന്ത്രിയായി. കാമരാജ് പദ്ധതിയനുസരിച്ച് 1963 ആഗ.-ല്‍ ഝാ മന്ത്രിപദം രാജിവച്ചു. 1971 ആഗ. 9-ന് ബിനോദാനന്ദ് ഝാ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ (മലപ്പുറം) ചികിത്സയിലിരിക്കെ മരണമടഞ്ഞു.