This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞാറ്റുപാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:31, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞാറ്റുപാട്ട്

ഞാറു പറിച്ചുനടുന്ന സ്ത്രീകള്‍ പാടുന്ന നാടന്‍ പാട്ട്. കൃഷിയുടെ സമൃദ്ധിയോ വീരകഥകളോ ആയിരിക്കും ഈ പാട്ടുകളുടെ കേന്ദ്രപ്രമേയം. ചില പ്രദേശങ്ങളില്‍ വടക്കന്‍ പാട്ടിലെ വരികളും ഞാറ്റുപാട്ടായി പാടാറുണ്ട്. പണി ചെയ്യുമ്പോഴുള്ള വിരസത മാറി ഉത്സാഹമുണ്ടാക്കാനും കൃഷിജോലി ആയാസരഹിതമാക്കാനും ഈ ഗാനാലാപനം ഉപകരിക്കുന്നു. പ്രസിദ്ധമായ ഒരു ഞാറ്റുപാട്ടിന്റെ ആദ്യഭാഗം താഴെച്ചേര്‍ക്കുന്നു.

മാരിമഴകള്‍ നനഞ്ചേ - ചെറു

വയലുകളൊക്കെ നനഞ്ചേ.

പൂട്ടിയൊരുക്കിപ്പറഞ്ഞേ - ചെറു

ഞാറുകള്‍ കെട്ടിയെറിഞ്ചേ.

ഓമല, ചെന്തില, മാല - ചെറു

കണ്ണമ്മ, കാളി, കറുമ്പി,

ചാത്ത, ചടയമാരായ - ചെറു

മച്ചികളെല്ലാരും വന്തേ.

വന്തു നിരന്തവര്‍ നിന്തേ - കെട്ടി

ഞാറെല്ലാം കെട്ടിപ്പകുത്തേ.

ഒപ്പത്തില്‍ നട്ടുകരേറാ-നവര്‍

കുത്തിയെടുത്തു കുനിഞ്ചേ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍