This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞൊറിച്ചുണ്ടന്‍ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:06, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞൊറിച്ചുണ്ടന്‍ മത്സ്യം

മത്സ്യവിഭാഗത്തിലെ ഓസ്റ്റാരിയോഫൈസി (Ostariophysi) ഗോത്രത്തിലെ സിപ്രിനോയിഡിയ (Cyprinoidea) എന്ന ഉപഗോത്രത്തില്‍പ്പെട്ട ശുദ്ധജലമത്സ്യം. ഇതിന്റെ ശിരസ്സില്‍ ശല്ക്കങ്ങളില്ല. ഉടല്‍ ഭാഗം വലിയ ശല്ക്കങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കും. ഒരു പൃഷ്ഠപത്രം മാത്രമേ ഇതിനുള്ളൂ. പല്ലുകളില്ലാത്തതും വികാസസങ്കോച സ്വഭാവത്തോടുംകൂടിയ വദനം കീഴ്ത്താടിയിലെ ചെറിയ മുഴ(Tubercle), വൃത്താകൃതിയിലുള്ള ഉദരം എന്നിവ ഞൊറിച്ചുണ്ടന്‍ മത്സ്യത്തിന്റെ പ്രത്യേകതകളാണ്.

ലേബിയോ ബൈകോളര്‍ എന്ന ഞൊറിച്ചുണ്ടന്‍ മത്സ്യം

ലേബിയോ (Labeo) എന്ന ജീനസില്‍(ഗണം)പ്പെട്ട ഞൊറിച്ചുണ്ടന്‍ മത്സ്യങ്ങള്‍ക്കു വളരെയേറെ പോഷകമൂല്യവും സാമ്പത്തിക പ്രാധന്യവുമുണ്ട്. മാംസളമായ മോന്തയോടുകൂടിയതും അതില്‍ സുഷിരങ്ങളുമുള്ള മത്സ്യങ്ങളാണിവ. ഒന്നോ രണ്ടോ ജോടി കതിരുകള്‍ (barbels)യുടെ വദനഭാഗത്ത് കാണപ്പെടുന്നു.

മുഖ്യമായി രണ്ടു ജാതികളില്‍പ്പെട്ട ഞൊറിച്ചുണ്ടന്‍ മത്സ്യങ്ങളാണ് കേരളത്തിലെ ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്നത്. അവ (1) ലേബിയോ എറിത്രൂറ (Labeo erythrura), (2) ലേബിയോ ബൈകോളര്‍ (Labeo bicolor). ലേബിയോ എറിത്രൂറയുടെ ചിറകിന് ചുവപ്പു നിറമാണുള്ളത്. അതേസമയം ലേബിയോ ബൈകോളറിന്റെ ശരീരത്തിന് കറുപ്പും വാലിന് ചുവപ്പുനിറവുമാണ്.

ലേബിയോ ബൈകോളര്‍ ജാതിയില്‍പ്പെട്ട ഞൊറിച്ചുണ്ടന്‍ മത്സ്യമാണ് കേരളത്തിലെ ശുദ്ധജലാശയങ്ങളില്‍ സമൃദ്ധമായി കാണപ്പെടുന്നത്. തായ്ലന്‍ഡ്, മലയാ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ നിന്നു വന്നിട്ടുള്ള ഒന്നാണിത്. സ്വാഭാവിക ജീവപരിസ്ഥിതിയില്‍ ഇതിന് 20 സെ.മീ. വരെ വളരാന്‍ കഴിയുന്നു. അക്വേറിയത്തില്‍ ഇത് പരമാവധി 12 സെ.മീ. വരെ മാത്രമേ വളരുന്നുള്ളൂ.

ഞൊറിച്ചുണ്ടന്‍ മത്സ്യങ്ങളുടെ ആഹാരം ശുദ്ധജലാശയ ശൈവാലങ്ങളും ചെറിയ ജന്തു ജീവികളുമാണ്. ഇവയുടെ പ്രജനനത്തിന് ശുദ്ധജലാശയ ശൈവാലങ്ങള്‍ അനുപേക്ഷണീയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍