This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂലിയാന (1909 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 12 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലിയാന (1909 - )

Juliana

നെതര്‍ലന്‍ഡ്സിലെ മുന്‍ രാജ്ഞി. വില്‍ഹെല്‍മിന രാജ്ഞിയുടെയും പ്രിന്‍സ് ഹെന്റിയുടെയും ഏക പുത്രിയായി 1909-ല്‍ ജനിച്ചു. യൂണിവേഴ്സിറ്റി ഒഫ് ലെയ്ഡനില്‍ നിന്നും നിയമബിരുദം നേടി. 1937-ല്‍ പ്രിന്‍സ് ബേണ്‍ ഹാര്‍ഡ് ബിസ്റ്റര്‍ ഫീല്‍ഡിനെ വിവാഹം ചെയ്തു. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി നെതര്‍ലന്‍ഡ്സിനെ ആക്രമിച്ച വേളയില്‍ സുരക്ഷാര്‍ഥം ഇവര്‍ കാനഡയില്‍ അഭയം തേടി. 1945-ല്‍ നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ജൂലിയാന മാതാവിന്റെ അസുഖത്തെത്തുടര്‍ന്ന് റീജന്റായി ഭരണച്ചുമതല ഏറ്റെടുത്തു. 1948-ല്‍ വില്‍ഹെല്‍മിന രാജ്ഞി സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് ജൂലിയാന രാജ്ഞിയായി. ജൂലിയാന സ്വന്തം ഇഷ്ടപ്രകാരം മൂത്തമകള്‍ ബിയാട്രിസിനു വേണ്ടി 1980-ല്‍ സ്ഥാനമൊഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍