This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂലായ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:53, 12 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലായ്

July

ആധുനിക കലണ്ടറിലെ (ഗ്രിഗോറിയന്‍) ഏഴാം മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പഴയ റോമന്‍ കലണ്ടറില്‍ 36 ദിവസമുണ്ടായിരുന്ന ക്വിന്റിലിസ് (Quintilis) ആയിരുന്നു 5-ാമത്തെ മാസം. 'അഞ്ചാമത്തെ' എന്നര്‍ഥം വരുന്ന 'ക്വിന്‍ റിലിസ്' എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഈ പേരുണ്ടായത്. ബി.സി. 44-ല്‍ ജൂലിയസ് സീസറുടെ കല്പനപ്രകാരം റോമന്‍ കലണ്ടര്‍ മാറ്റി ജൂലിയന്‍ കലണ്ടര്‍ അംഗീകരിക്കപ്പെട്ടു. ജൂലിയസ് സീസറിനോടുള്ള ആദരസൂചകമായി അദ്ദേഹം ജനിച്ച ക്വിന്റിലിസ് മാസത്തിന്റെ പേര് 'ജൂലിയസ്' എന്നാക്കി മാറ്റി. ഇത് 7-ാം മാസമാക്കുകയും ചെയ്തു. പില്ക്കാലത്ത് ഇത് ജൂലായ് എന്ന പേരില്‍ അറിയപ്പെട്ടു.

ഉത്തരാര്‍ധഗോളത്തില്‍ ജൂലായ് പൊതുവേ വളരെ ചൂടുള്ള മാസമാണ്; ദക്ഷിണാര്‍ധഗോളത്തില്‍ ശീതകാലത്തിന്റെ മധ്യഭാഗവും.

ജൂലായ് മാസവുമായി ബന്ധപ്പെട്ട ഭാഗ്യരത്നം റൂബിയും പുഷ്പങ്ങള്‍ വാട്ടര്‍ലില്ലി, ലാര്‍ക്സ്പെര്‍ എന്നിവയുമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%82%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍