This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂമാ മസ്ജിദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 12 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂമാ മസ്ജിദ്

ജൂമാ മസ്ജിദ്

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി. 'ജുംഅ' എന്ന അറബിപദത്തിന്റെ അര്‍ഥം പ്രാര്‍ഥനയ്ക്കു വേണ്ടിയുള്ള ഒത്തു ചേരല്‍ എന്നാണ്. 'മസ്ജിദി'ന് ആരാധനാലയം എന്നര്‍ഥം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ദില്ലിയില്‍ നിര്‍മിച്ച ഈ ദേവാലയം ഇസ്ലാമിക വാസ്തുവിദ്യയുടെ പ്രൗഢിയും ലാവണ്യവും വിളിച്ചോതുന്ന ഒരു മഹാസൗധമാണ്. ആറുവര്‍ഷംകൊണ്ട് (1650-56) നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ പള്ളിക്ക് 10 ലക്ഷം രൂപ ചെലവായതായി കണക്കാക്കപ്പെടുന്നു. ഇസ്ലാമിക വാസ്തുവിദ്യയുടെ ചരിത്രസ്മാരകമായി നിലകൊള്ളുന്ന ഈ പള്ളിയുടെ ഏറ്റവും വലിയ സവിശേഷത, അതിന്റെ അവയവപ്പൊരുത്തവും ലയഭംഗിയുമാണ്. 9 മീ. ഉയരമുള്ള അടിത്തറയില്‍ പണിതുയര്‍ത്തിയിരിക്കുന്ന ജൂമാ മസ്ജിദിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ മൂന്നു കവാടങ്ങള്‍, നാല് കോണുഗോപുരങ്ങള്‍, കുംഭഗോപുരങ്ങള്‍ എന്നിവയാണ്. വെള്ള മാര്‍ബിളിലെ ശ്യാമ-ശോണ വര്‍ണരേഖകളുടെ വിന്യാസം നയനാനന്ദകരമാണ്. പ്രവേശനകവാടങ്ങളിലേക്ക് നയിക്കുന്ന ചവിട്ടുപടികളും 12 തൂണുകളുള്ള തുറന്ന പന്തലുകളും അതിവിസ്തൃതമായ പ്രാര്‍ഥനാഹാളും ജൂമാ മസ്ജിദിന്റെ ശില്പസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍