This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:11, 11 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവസ്വരം

ഒരു രാഗത്തിന്റെ ഛായയെ നന്നായി പ്രകടമാക്കുവാന്‍ കഴിയുന്ന സ്വരം. ഈ സ്വരത്തിന് രാഗഛായാസ്വരം എന്നും പേരുണ്ട്. ജീവസ്വരങ്ങള്‍ ചിലപ്പോള്‍ ന്യാസസ്വരങ്ങളാവാറുണ്ട്. എല്ലാ ജീവസ്വരങ്ങളും ന്യാസസ്വരങ്ങള്‍ ആകണമെന്നില്ല. ഭാഷാംഗരാഗങ്ങളില്‍ അന്യസ്വരങ്ങള്‍പോലും ജീവസ്വരങ്ങളാണ്. ഉദാ. സാരംഗ. സാരംഗരാഗത്തിന് ശുദ്ധമധ്യമം അന്യസ്വരമാണ്. ശുദ്ധമധ്യമം ജീവസ്വരമാണ് സാരംഗരാഗത്തില്‍. ചക്രവാകരാഗത്തില്‍ രി, നി, എന്നീ സ്വരങ്ങള്‍ ജീവസ്വരങ്ങളാണ്. ചക്രവാകരാഗത്തില്‍ രി ജീവസ്വരവും ന്യാസസ്വരവുമാണ്. ആരഭിരാഗത്തിന് രി, മ, ധ എന്നീ സ്വരങ്ങള്‍ ജീവസ്വരമാണ്. രി ന്യാസസ്വരവുമാണ്. ബംഗാളരാഗത്തില്‍ പ, രി എന്നീ സ്വരങ്ങള്‍ ജീവസ്വരങ്ങളും ന്യാസസ്വരങ്ങളുമാണ്. ശുദ്ധസാവേരി രാഗത്തിന് രി, ധ എന്നീ സ്വരങ്ങള്‍ ജീവസ്വരങ്ങളും ന്യാസസ്വരങ്ങളുമാണ്. പൂര്‍വി കല്യാണിരാഗത്തില്‍ നി, ഒരു ജീവസ്വരമാണ്. പക്ഷേ നി, ന്യാസമല്ല. ജീവസ്വരങ്ങള്‍ക്ക് അംശസ്വരങ്ങള്‍ എന്നും പറയാറുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍